15 കുപ്പി മാഹി മദ്യവുമായി മട്ടന്നൂർ സ്വദേശി എക്സൈസിന്റെ പിടിയിൽ

മട്ടന്നൂർ: വിൽപ്പനക്കായി സൂക്ഷിച്ച പതിനഞ്ച് കുപ്പി മാഹി മദ്യവുമായി അയ്യല്ലൂർ വിനോഭാവ കൈത്തറി നഗർ സ്വദേശി എ. സുനിൽകുമാറിനെ (43) എക്സൈസ് പിടികൂടി. മട്ടന്നൂർ എക്സൈസ് റെയിഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ഉത്തമൻ്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പരിശോധനാ സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ പി.വി.സുലൈമാൻ, കെ.കെ.സാജൻ,സതീഷ് വിളങ്ങോട്ട് ഞാൽ,സിവിൽ എക്സൈസ് ഓഫീസർ കെ.കെ. രാഗിൽ, കെ.കെ.അമൃത,കെ.ടി.ജോർജ് എന്നിവരും ഉണ്ടായിരുന്നു. മട്ടന്നൂർ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.