മലപ്പട്ടം അതിദാരിദ്ര്യ വിമുക്ത പഞ്ചായത്ത്

ഇരിക്കൂർ : അതിദാരിദ്ര്യ വിമുക്ത പഞ്ചായത്തായും സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പാക്കിയ പഞ്ചായത്തായും മലപ്പട്ടത്തെ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് മലപ്പട്ടം പഞ്ചായത്തിൽ ഉൾപ്പെട്ടിട്ടുള്ള 12 പേർക്കായി വിവിധ പദ്ധതികൾ നടപ്പാക്കിയാണ് അതിദാരിദ്ര്യ വിമുക്ത പഞ്ചായത്തായി മാറിയത്. ജലജീവൻ മിഷനുമായി സഹകരിച്ചാണ് സമ്പൂർണ കുടിവെള്ളം ലഭ്യമാക്കിയത്. എം.വി. ഗോവിന്ദൻ എം.എൽ.എ പ്രഖ്യാപനം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രമണി അധ്യക്ഷത വഹിച്ചു. വി.ഇ.ഒ പി.കെ. ഷാജി, ഒ. സുജിത്ത് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ചന്ദ്രൻ, കെ.വി. മിനി, എം.വി. അജ്നാസ്, കെ. സജിത, ഇ. രവീന്ദ്രൻ, ഇ.കെ. സോമശേഖരൻ, മലപ്പട്ടം പ്രഭാകരൻ, പി. പുഷ്പജൻ എന്നിവർ സംസാരിച്ചു.