റസിഡന്‍ഷ്യല്‍ ക്യാമ്പിന് അവധി

ഇരിട്ടി:ആറളം ഫാമില്‍ നിന്നും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കാട്ടാനകളെ തുരത്തുന്നതിനാലും ആറളം ഫാമില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാലും കുട്ടികളുടെ സുരക്ഷ പരിഗണിച്ച് ആറളം ഫാം സ്‌കൂളില്‍ പത്താം തരം വിദ്യാര്‍ത്ഥികള്‍ക്കായി നടന്നു വരുന്ന റസിഡന്‍ഷ്യല്‍ ക്യാമ്പും ഹയര്‍ സെക്കൻഡറി വിദ്യാര്‍ത്ഥികള്‍ക്കായി നടന്നു വരുന്ന പകല്‍ ക്യാമ്പും ഞായറാഴ്ച വരെ നിര്‍ത്തിവച്ചതായി പ്രധാനാധ്യാപകന്‍ അറിയിച്ചു.