മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ നിയമനം

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയില്‍ നായാട്ടുപാറ ഗവ. ഹോമിയോ ഡിസ്പെന്‍സറിയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി.എന്‍.എം/ ബി.എസ്.സി നഴ്സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് 12ന് പകൽ 10.30 ന് നായാട്ടുപാറ ഗവ. ഹോമിയോ ഡിസ്പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 0490 2486430, 9447954370
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയില്‍ കുറ്റിയാട്ടൂര്‍ ഗവ. ആയൂര്‍വേദ ഡിസ്പെന്‍സറിയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി.എന്‍.എം നഴ്സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് 11ന് പകൽ പതിനൊന്ന് മണിക്ക് കുറ്റിയാട്ടൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ആയൂര്‍വേദ ഡിസ്പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 0497 2790510, 9497697351.
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കതിരൂര്‍ ഗവ. ആയൂര്‍വേദ ഡിസ്പെന്‍സറിയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി.എന്‍.എം നഴ്സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് ഏഴിന് രാവിലെ 11 മണിക്ക് കതിരൂര്‍ ഗവ. ആയൂര്‍വേദ ഡിസ്പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 0490 2305770