സൗജന്യ ഇലക്ട്രോണിക് വീല്‍ചെയറിനും മുച്ചക്ര സ്‌കൂട്ടറിനും അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: കെ.സുധാകരന്‍ എം.പിയുടെ പ്രാദേശിക വികസന നിധിയില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍, മുച്ചക്ര സ്‌ക്കൂട്ടര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് – 14, 15, 38, മലപ്പട്ടം ഗ്രാമപഞ്ചായത്ത് വാര്‍ഡ്- 10, ഉളിക്കല്‍ വാര്‍ഡ് -20, അഞ്ചരക്കണ്ടി വാര്‍ഡ്- 11, മുഴപ്പിലങ്ങാട് വാര്‍ഡ്- 5, കീഴല്ലൂര്‍ വാര്‍ഡ്- 10, 11, നാറാത്ത് വാര്‍ഡ്-5, പെരളശ്ശേരി വാര്‍ഡ് -4, 12, മാലൂര്‍ വാര്‍ഡ്-14, ചിറ്റാരിപ്പറമ്പ് വാര്‍ഡ്- 6 എന്നിവിടങ്ങളില്‍ ഇലക്ട്രോണിക് വീല്‍ ചെയറിന് അപേക്ഷിക്കാം. മുച്ചക്ര സ്‌കൂട്ടറിന് പാപ്പിനിശ്ശേരി വാര്‍ഡ് -8, കണ്ണൂര്‍ കോര്‍പ്പറേഷനിലെ വാര്‍ഡ് -14, 33, മാങ്ങാട്ടിടം വാര്‍ഡ് – 3, പായം വാര്‍ഡ് – 6 എന്നിവിടങ്ങളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക് വീല്‍ചെയര്‍, മുച്ചക്ര സ്‌കൂട്ടര്‍ ലഭിച്ചിട്ടില്ലെന്ന് സി.ഡി.പി.ഒ യില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ മാര്‍ച്ച് 11ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍: 8281999015.