കത്തുന്ന വേനലിൽ ജലസ്രോതസ്സുകൾ വരളുന്നു

കേളകം: വേനലിൽ വനത്തിനുള്ളിലെ ജല സ്രോതസ്സുകൾ വരളുന്നു.കുടക് മലനിരകളിൽ നിന്നുത്ഭവിക്കുന്ന ആറളം വനാന്തരത്തിലെ മീൻമുട്ടി പുഴ ചൂട് കനത്തതോടെ വരണ്ടുതുടങ്ങി. പരിസ്ഥിതി വിനോദ സഞ്ചാരകേന്ദ്രമായ ആറളം വന്യജീവി സങ്കേതത്തിലെ മീൻമുട്ടി വെള്ളച്ചാട്ടം മെലിഞ്ഞ് ശുഷ്കമായി. വനമേഖലയിലും ചൂട് കനത്ത് വരൾച്ച രൂക്ഷമായതോടെയാണ് ജലസ്രോതസ്സുകൾ വരണ്ടത്.
വന്യജീവി സങ്കേതത്തിന്റെ പ്രവേശന കവാടമായ വളയഞ്ചാലിൽ നിന്ന് 15 കി.മീറ്റർ ഉൾവനത്തിലാണ് നീർച്ചാട്ടം. മെലിഞ്ഞുണങ്ങിയ പുഴയിൽ ഇനി നീർച്ചാട്ടം ദൃശ്യമാവാൻ മാസങ്ങളുടെ കാത്തിരിപ്പ് വേണമെന്നാണ് സഞ്ചാരികളുടെ ദുഃഖം.ജലാശയങ്ങൾ വറ്റിവരണ്ടതോടെ കുടിനീരിനായി വന്യജീവികൾ കൂട്ടത്തോടെ കാടിറങ്ങുകയാണ്.
ഇതോടെ മലയോരവാസികളും ഭീതിയിലാണ്. ചൂടിനെ അതിജീവിക്കാൻ കാട്ടുപോത്തും കടുവകളും കാട്ടാനകളും വിട്ടൊഴിയാതെ കാടിറങ്ങുന്നതിനാൽ ഇവയെ ഭയന്നു കഴിയുകയാണ് മലയോര ജനത.