ഡ്രൈവർ ചായ കുടിക്കാൻ പോയി; പട്ടാമ്പിയിൽ നേർച്ചക്കെത്തിയ ആന ലോറിയിൽ നിന്നിറങ്ങി ഓടി

Share our post

പട്ടാമ്പി :പട്ടാമ്പിയിൽ നേർച്ചക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുന്നതിനിടെ ലോറിയിൽ നിന്ന് ഇറങ്ങിയോടി. ഇന്ന് പുലർച്ചെയാണ് സംഭവം. ആനയുടെ ചവിട്ടേറ്റ് തമിഴ്‌നാട് സ്വദേശിക്ക് പരിക്കേറ്റു. ആന സഞ്ചരിച്ച സ്ഥലത്തെ വീടുകളും കടകളും തകർത്തു.

പാലക്കാട് ആനമുറിയിൽ എത്തിയപ്പോൾ ചായ കുടിക്കാൻ വണ്ടി നിർത്തി. ആ സമയത്താണ് ആന ലോറിയിൽ നിന്ന് ഇറങ്ങി വിരണ്ടോടിയത്. പോയ വഴിയിൽ രണ്ട് വളർത്തുമൃ​ഗങ്ങളേയും ചവിട്ടി വീഴ്ത്തി. പുഴയോടു ചേർന്ന് ജനവാസ മേഖലയിൽ ആന നിലയുറപ്പിച്ചതായാണ് വിവരം. ഇന്നലെ രാത്രി നേർച്ചയ്ക്കിടെ ഉപാഘോഷ കമ്മിറ്റികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ പത്തുപേർക്കു പരിക്കേറ്റു. സംഘർഷം രൂക്ഷമായതോടെ പൊലീസെത്തി ലാത്തിവീശി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!