സംസ്ഥാന സീനിയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ്: കണ്ണൂർ ജേതാക്കൾ

കണ്ണൂർ : സംസ്ഥാന സീനിയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ടീം വിഭാഗത്തിൽ കണ്ണൂർ ജേതാക്കളായി. കൊല്ലം ജില്ലയാണ് ടീം റണ്ണർ അപ്പ്. മിസ്റ്റർ കേരളയായി ഫിലിക്സ് ജോയൽ (തിരുവനന്തപുരം) തിരഞ്ഞെടുക്കപ്പെട്ടു. സായന്ദന സുനിൽ (കണ്ണൂർ) ആണ് മിസ് കേരള വിമൻസ് സ്പോർട്സ് ഫിസിക്.
മറ്റു വിജയികൾ: മിസ്റ്റർ കേരള മെൻ സ്പോർട്സ് ഫിസിക്-അരുൺ കുമാർ (ആലപ്പുഴ), മിസ് കേരള വുമൻ ബോഡി ബിൽഡിങ്-അഞ്ചു മാത്യു (എറണാകുളം).
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷയായി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. പവിത്രൻ, ബോഡി ബിൽഡിങ് പ്രസിഡന്റ് ടി.വി. പോളി, സംസ്ഥാന ബോഡി ബിൽഡിങ് അസോസിയേഷൻ സെക്രട്ടറി എം.കെ.കൃ ഷ്ണകുമാർ എന്നിവർ മുഖ്യാതിഥികളായി. എം. ആനന്ദൻ, ലെസ്‌ലി ജോൺ പീറ്റർ, ഷിനിത്ത് പാട്യം, എസ്. സുധാകരൻ, ഷിനു ചൊവ്വ, നൗഷൽ തലശ്ശേരി, മുഹമ്മദ് തജ്‍വീർ, കെ. വിനീഷ് എന്നിവർ സംസാരിച്ചു.