റേഷൻ മസ്റ്ററിങ്: 15 മുതൽ 17 വരെ സ്പെഷ്യൽ ഡ്രൈവ്

കണ്ണൂർ : സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ്ങിന് മൂന്ന് ദിവസം സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ഭക്ഷ്യ വകുപ്പ്. എല്ലാ റേഷൻ കടകളിലും 15, 16, 17 തീയതികളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് ഏഴ് വരെയാണ് സ്പെഷ്യൽ ഡ്രൈവ്.
18ന് സംസ്ഥാനത്തെ ഏത് കാർഡ് അംഗത്തിനും ഏത് റേഷൻ കടയിലും മസ്റ്ററിങ് നടത്താൻ സൗകര്യം ഉണ്ടാകും. മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ട എല്ലാവരുടെയും മസ്റ്ററിങ് 31നകം പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശമുണ്ട്.
പ്രവൃത്തി ദിവസങ്ങളിൽ പകൽ 1.30 മുതൽ വൈകീട്ട് നാല് വരെയും ഞായർ ഉൾപ്പെടെ അവധി ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് ഏഴ് വരെയും മസ്റ്ററിങ്ങിന് സൗകര്യമുണ്ട്.