സിദ്ധാര്‍ഥന്റെ മരണം; ഹോസ്റ്റൽ വിദ്യാർഥികൾക്ക് വീട്ടിൽ പോകുന്നതിന് വിലക്ക്

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥികൾക്ക് വീട്ടിൽ പോകുന്നതിന് താത്കാലിക വിലക്ക്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണം നടക്കുന്നതിന്റെ ഭാഗമായിട്ടാണ് നിയന്ത്രണം.
വിദ്യാർഥികൾ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി കോളജിന് പുറത്തുപോകുന്നതിന് തടസമില്ല. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ പോലെ നിയന്ത്രണം ബാധകമാണെന്ന അധികൃതർ പറഞ്ഞു.
സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് പൂക്കോട് വെറ്റിനറി സര്‍വകലാശാല കാമ്പസിലേക്ക് കെഎസ്യു ഇന്ന് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരേ പോലീസ് ലാത്തിചാർജും ഗ്രനേഡും പ്രയോഗിച്ചു.
പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കെഎസ്യു സംസ്ഥാനവ്യാപകമായി ചൊവ്വാഴ്ച പഠിപ്പുമുടക്കും.