ബി.ആര്‍ക്കാണോ ലക്ഷ്യം? പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു

Share our post

ന്യൂഡല്‍ഹി: ബാച്ച്‌ലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്ക്) കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. നാഷണല്‍ ആപ്റ്റിഡ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ) 2024-ലേക്കുള്ള രജിസ്‌ട്രേഷനുകളാണ് ആരംഭിച്ചത്. നാറ്റയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്യാം. രാജ്യത്തിന്റെ വിവിധ കോളേജുകളിലേക്കുള്ള ബിആര്‍ക് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനാണ് പരീക്ഷ.

2024-25 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനപരീക്ഷ ഏപ്രില്‍ മുതല്‍ ജൂലായ് വരെയാകും നടക്കുക. രണ്ടു സെക്ഷനുകളായിട്ടിരിക്കും പരീക്ഷ നടത്തുക. സെക്ഷന്‍ 1 രാവിലെ പത്ത് മുതല്‍ ഒരുമണിവരെയും സെക്ഷന്‍ രണ്ട് 1.30 മുതല്‍ 4.30 വരെയുമാണ് നടക്കുക.

ഒരു അധ്യയന വര്‍ഷത്തില്‍ മൂന്ന് വട്ടം വരെ അപേക്ഷകര്‍ക്ക് നാറ്റ പരീക്ഷയ്ക്ക് അപേക്ഷിക്കാം. നടത്തുന്ന എല്ലാ ശ്രമങ്ങളുടെയും മികച്ച സ്‌കോറാണ് ഫലനിര്‍ണയത്തില്‍ പരിഗണിക്കുക. നാറ്റയുടെ പരീക്ഷയുടെ സ്‌കോറിന്റെ കാലാവധി രണ്ട് അധ്യയന വര്‍ഷമാണ്. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി യൂസര്‍നെയിമും പാസ്‌വേഡും ഉണ്ടാക്കണം. ONLINE APPLICATION NATA–2024- എന്ന ലിങ്കിലൂടെ പരീക്ഷയ്ക്ക് അപേക്ഷിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!