കൈതേരി പാലത്തിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു

കൂത്തുപറമ്പ്: കുത്തുപറമ്പ് കൈതേരി പാലത്തിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് മൊയ്‌തു പാലം സ്വദേശി അർഷാദ് (21) ആണ് മരിച്ചത്. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. കൂടെ യാത്ര ചെയ്‌തിരുന്ന സെയ്‌ദാർ പള്ളിയിലെ നിസാമിന് പരിക്കേറ്റു.