കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കാപ്പാട് സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍ : ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ വാടക ക്വാര്‍ട്ടേ്‌ഴ്‌സില്‍ താമസിച്ചു വരുന്ന യുവതിയെ വിവാഹവാഗ്ദാനം നല്‍കി നിരന്തരം പീഡിപ്പിച്ചുവെന്ന പരാതിയില്‍ ചക്കരക്കല്‍ പൊലിസ് വൈകുന്നേരം നാലുമണിക്ക് കാപ്പാട് സി.പി സ്‌റ്റോര്‍ സ്വദേശിയായ യുവാവിനെതിരെ കേസെടുത്തു.
കഴിഞ്ഞ ഫെബ്രുവരി 18ന് യുവതി താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ ബന്ധുക്കളില്ലാത്ത സമയമെത്തി ലൈംഗീക ചൂഷണത്തിനിരയാക്കിയ കാപ്പാട് സി.പി സ്‌റ്റോറിലെ പി. ജിയാസിനെതിരെയാണ് പൊലിസ് കേസെടുത്തത്.
സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട ജിയാസ് യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും അതിനു ശേഷം അതില്‍ നിന്നും പിന്‍മാറുകയും ചെയ്തുവെന്നാണ് പരാതി.