തലശേരി കാർണിവൽ: നഗരത്തിൽ ഗതാഗത നിയന്ത്രണം

തലശ്ശേരി: കാർണിവലിന്റെ ഭാഗമായി തലശ്ശേരി നഗരത്തിൽ മാർച്ച് 1 മുതൽ 7 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
പഴയ ബസ്റ്റാൻഡ് ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് മുൻവശത്ത് കൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു.
കണ്ണൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പഞ്ചാര കിണർ ചുറ്റി ട്രാഫിക് പോലീസ് സ്റ്റേഷൻ്റെ ഇടതുവശത്തുകൂടി ലോഗൻസ് റോഡിലേക്ക് പോകേണ്ടതാണ്.
അഞ്ചരക്കണ്ടി മേലൂർ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ പഴയ സ്റ്റാൻഡിൽ കയറാതെ പെട്രോൾ പമ്പിൻ്റെ സമീപത്തുനിന്നും ആളെ കയറ്റി കണ്ണൂർ റോഡിലേക്ക് പോകേണ്ടതാണ്.
ചെറു വാഹനങ്ങൾ പാർക്കിങ്ങിനായി കോട്ട പരിസരം, ബി.ഇ. എം.പി സ്കൂൾഗ്രൗണ്ട്, ഹോളോവേ റോഡ്, സിറ്റി സെൻ്റർ നിലവിൽ ലഭ്യമായ മറ്റ് പാർക്കിംഗ് ഗ്രൗണ്ടുകൾ എന്നിവ ഉപയോഗിക്കേണ്ടതാണ്.
കടൽ പാലം പരിസരത്ത് ഫുഡ് കോർട്ട് നടക്കുന്നതിനാൽ കടൽപ്പാലം റോഡ് വഴി മത്സ്യ -ചരക്ക് വാഹനങ്ങൾ കടത്തിവിടുന്നതല്ല.
കടൽ പാലത്തിലേക്ക് പോകുന്ന മറ്റ് റോഡുകൾ വഴിയുള്ള വാഹനങ്ങൾ മൂന്നു മണിക്ക് ശേഷം കടത്തി വിടുന്നതല്ല.