തൃശ്ശൂരില്‍ സുരേഷ് ഗോപി, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍; പത്തനംതിട്ടയില്‍ അനില്‍ ആന്റണി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് ബി.ജെ.പി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലില്‍ മറ്റൊരു കേന്ദ്രമന്ത്രി വി. മുരളീധരനും മത്സരിക്കും. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനും തൃശ്ശൂരില്‍ സുരേഷ് ഗോപിയും മത്സരിക്കും. പട്ടികയില്‍ രണ്ട് കേന്ദ്രമന്ത്രിമാരും രണ്ട് വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്.
ബി.ജെ.പി. സ്ഥാനാർഥികൾ
കാസർകോട് – എം.എൽ. അശ്വിനി.
കണ്ണൂർ – സി. രഘുനാഥ്.
വടകര – പ്രഫുൽ കൃഷ്ണ.
കോഴിക്കോട് – എം.ടി. രമേശ്.
മലപ്പുറം – ഡോ അബ്ദുൾ സലാം.
പൊന്നാനി – നിവേദിത സുബ്രഹ്‌മണ്യം.
പാലക്കാട് – സി കൃഷ്ണകുമാർ.
തൃശ്ശൂർ – സുരേഷ് ഗോപി.
ആലപ്പുഴ – ശോഭാ സുരേന്ദ്രൻ.
പത്തനംതിട്ട – അനിൽ ആന്റണി.
ആറ്റിങ്ങൽ – വി മുരളീധരൻ.
തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖരൻ.