സിദ്ധാർത്ഥിന്റെ മരണം: നാല്‌ പ്രതികൾക്കായി ലുക്കൗട്ട്‌ നോട്ടീസ്‌, 12 വിദ്യാർഥികൾക്ക്‌ കൂടി പഠനവിലക്ക്‌

Share our post

കൽപ്പറ്റ : പൂക്കോട് വെറ്ററിനറി കോളജ്‌ വിദ്യാർഥി സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട്‌ വിദ്യാർത്ഥികൾക്കെതിരെ കൂടുതൽ നടപടി. പത്ത് വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് പഠനത്തിൽനിന്ന്‌ വിലക്കി. ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രണ്ടുപേർക്ക് ഒരു വർഷത്തേക്ക് ഇൻ്റേഷണൽ പരീക്ഷാ വിലക്ക്. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. നാല്‌ വിദ്യാർഥികൾക്കായി ലുക്കൗട്ട്‌ നോട്ടീസ്‌ പുറത്തിറക്കിയിട്ടുണ്ട്‌. സൗദ്‌ റിസാൽ, കാശിനാഥൻ, അജയ്‌ കുമാർ, സിൻജോ ജോൺ എന്നിവർക്കായാണ്‌ നോട്ടീസ്‌ ഇറക്കിയത്‌.

12 വിദ്യാർത്ഥികളേയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. അക്രമം നോക്കി നിന്ന മുഴുവൻ പേർക്കും ഏഴു ദിവസത്തേക്ക് സസ്പെൻഷൻ നൽകി. 16, 17, 18 തീയതികളിൽ ഹോസ്റ്റലിൽ ഉള്ളവർക്കാണ് ശിക്ഷ. കേസിലെ പ്രതികളായ 12 വിദ്യാര്‍ത്ഥികളെ കഴിഞ്ഞ മാസം 22ന് സസ്പെന്‍ഡ് ചെയ്‌തിരുന്നു.

ഇതിനിടയില്‍ പൊലീസില്‍ കീഴടങ്ങിയവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കെ. അരുണ്‍, അമല്‍ ഇഹ്‌സാന്‍ എന്നിവരാണ് ഇന്നലെ രാത്രി കല്‍പ്പറ്റ ഡി.വൈ.എസ്‌.പി ഓഫീസിലെത്തി കീഴടങ്ങിയത്. പ്രതികള്‍ക്കെതിരെ മര്‍ദനം, തടഞ്ഞുവയ്ക്കല്‍, ആയുധം ഉപയോഗിക്കല്‍, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!