എസ്.ഐ ചുരുക്കപ്പട്ടികയായി; അഭിമുഖം ഏപ്രിലിൽ

Share our post

തിരുവനന്തപുരം: എസ്.ഐ (ആംഡ് പൊലീസ് ബറ്റാലിയൻ) ചുരുക്കപ്പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായി പി.എസ്‍.സി അറിയിച്ചു. ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് ഇത് സംബന്ധിച്ച പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. ബുധനാഴ്ച വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത ചുരുക്കപ്പട്ടിക സാങ്കേതിക പിഴവിനെത്തുടർന്ന് പിൻവലിച്ചിരുന്നു. കായിക ക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാത്ത ഉദ്യോഗാർഥികളുടെയും യോഗ്യത നേടാത്തവരുടെ രജിസ്റ്റർ നമ്പരുകൾ നീക്കം ചെയ്തെങ്കിലും സാങ്കേതിക പിഴവുകാരണം പട്ടികയിൽ ഉൾപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ പട്ടിക പിൻവലിച്ചു.

ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ, മൊബൈൽ സന്ദേശം അയക്കുന്നതിന് മുമ്പ് പിഴവുകൾ ശ്രദ്ധയിൽപ്പെട്ടെന്നും ഉദ്യോഗാർഥികൾ പരാതിപ്പെട്ട ശേഷമാണ് പട്ടിക പിൻവലിച്ചതെന്ന വാർത്ത വ്യാജമാണെന്നും പി.എസ്‍.സി പറയുന്നു. എസ്.ഐ തസ്തികയുടെ എല്ലാ വിഭാ​ഗങ്ങളിലുമുള്ള (669/2022 673/2022) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ അപേക്ഷകളുടെ സൂക്ഷ്മപരിശോധന ഈ മാസം പൂർത്തിയാക്കി അഭിമുഖം ഏപ്രിലിൽ നടത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!