മണത്തണ-പേരാവൂർ യു.പി.സ്‌കൂൾ നൂറാം വാർഷികാഘോഷം

പേരാവൂർ: മണത്തണ-പേരാവൂർ യു.പി.സ്‌കൂളിന്റെ(എം.പി.യു.പി) ഒരു വർഷം നീണ്ടുനിന്ന നൂറാം വാർഷികാഘോഷങ്ങളുടെ സമാപനം തിങ്കൾ മുതൽ ബുധൻ വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. തിങ്കൾ രാവിലെ പത്തിന് സ്‌കൂൾ കലോത്സവ വിജയികൾക്കുള്ള അനുമോദനം എ.ഇ.ഒ കെ.എ.ബാബുരാജ് ഉദ്ഘാടനം ചെയ്യും.ഉച്ചക്ക് രണ്ട് മുതൽ പൂർവ വിദ്യാർഥികളുടെ കലാപരിപാടികൾ.
ചൊവ്വാഴ്ച രാവിലെ പത്തിന് സ്‌കൂൾ വിദ്യാർഥികളുടെയും പ്രാദേശിക അങ്കണവാടി കുട്ടികളുടെയും കലാപരിപാടികൾ.ബുധനാഴ്ച നൂറാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം പി.സന്തോഷ്‌കുമാർ എം.പി ഉദ്ഘാടനം ചെയ്യും.സിനിമാ നിർമാതാവും നടനുമായ ഡോ.അമർ രാമചന്ദ്രൻ മുഖ്യാതിഥിയാവും.സുവനീർ പ്രകാശനം പേരാവൂർ ഡി.വൈ.എസ്.പി അഷറഫ് തെങ്ങലക്കണ്ടി നിർവഹിക്കും.
ജീവകാരുണ്യ പ്രവർത്തകൻ ആപ്പൻ മനോജിനെയും സ്‌കൂളിലെ പാചകക്കാരെയും ആദരിക്കും.വോയ്‌സ് ഓഫ് കേരളയുടെ ഗാനമേളയും ഉണ്ടാവും. പത്രസമ്മേളനത്തിൽ പ്രഥമാധ്യാപിക യു.വി.സജിത, സ്‌കൂൾ മാനേജർ ടി.കെ.പ്രേമകുമാരി, പി.ടി.എ.പ്രസിഡന്റ് കെ.ടി.മുഹമ്മദ് മുസതഫ, മദർ പി.ടി.എ.പ്രസിഡന്റ് റീജി റെന്നി, വി.ഷീബ, ഇ.അഖില എന്നിവർ സംബന്ധിച്ചു.