സിദ്ദാർഥിന്റെ മരണം; കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

പേരാവൂർ : പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചു കൊലപ്പെടുത്തിയെന്നാരോപിച്ച് കോളയാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. സാജൻ ചെറിയാൻ, കെ.എം. രാജൻ, ഷദീദ്, അന്ന ജോളി, എ.പി. സുനീഷ്, അലൻ ക്രിസ്റ്റി എന്നിവർ നേതൃത്വം നൽകി.
പേരാവൂരിൽ ജൂബിലി ചാക്കോ, അഡ്വ. സി. ഷഫീർ, സുരേഷ് ചാലാറത്ത്, പി. അബൂബക്കർ, പി.പി. മുസ്തഫ, കെ.എം. ഗിരീഷ്, കെ. സാജിർ, സി.ജെ. മാത്യു, ഹരിദാസ് ചോടത്ത്, അരിപ്പയിൽ മജീദ് എന്നിവർ നേതൃത്വം നൽകി.