ജെ.ഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : സംസ്ഥാന സഹകരണ യൂണിയൻ നിയന്ത്രണത്തിലുള്ള സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിൽ ജൂനിയർ ഡിപ്ലോമ ഇൻ കോ- ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്സിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള പരീക്ഷ വിജയിച്ചിരിക്കണം.
അപേക്ഷ മാർച്ച് 30ന് വൈകിട്ട് അഞ്ച് മണിക്കകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: scu.kerala.gov.in