റേഷൻ കാർഡ് മാറ്റത്തിന് അപേക്ഷ എല്ലാ മാസവും

ഗുരുതര രോഗമുള്ളവർക്ക് റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിന് എല്ലാ മാസവും 19 വരെ അപേക്ഷിക്കാം.
പ്രതിമാസ ഫോൺ-ഇൻ പരിപാടിയിലാണ് ഭക്ഷ്യമന്ത്രി ജി. ആർ അനിൽ ഇക്കാര്യം അറിയിച്ചത്. താലൂക്ക് സപ്ലൈ ഓഫീസുകളിൽ നേരിട്ടാണ് അപേക്ഷിക്കേണ്ടത്. മറ്റുള്ളവർക്ക് ഓൺലൈനായി നൽകാൻ പ്രത്യേക സമയമുണ്ടാകും.