വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് സുമനസുകളുടെ സഹായം തേടുന്നു

പേരാവൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആസ്പത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് സുമനസുകളുടെ സഹായം തേടുന്നു. പേരാവൂർ കൊട്ടംചുരത്തെ തോട്ടത്തിൽ സുധീഷാണ് അപകടത്തിൽ വാരിയെല്ലുകളും ഷോൾഡറും തകരാറിലായി ചികിത്സയിലുള്ളത്.
പടിയൂർ കൊമ്പൻപാറയിലെ ചെങ്കൽ ക്വാറിയിൽ വെച്ചാണ് സുധീഷിന് പരിക്കേറ്റത്. ഇപ്പോൾ വെൻ്റിലേറ്ററിലാണ്. ചികിത്സക്ക് ആവശ്യമായ ഭീമമായ ചിലവ് സുധീഷിനും കുടുംബത്തിനും താങ്ങാനാവുന്നതല്ല. അടിയന്തര ചികിത്സ നടത്തി സുധീഷിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ സുമനസ്സുകളായ എല്ലാവരുടേയും സഹായം ആവശ്യമാണ്. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ ചെയർമാനായി ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ചികിത്സ സഹായം നൽകുന്നതിന്ന് കേരളാ ഗ്രാമീൺ ബാങ്ക് പേരാവൂർ ബ്രാഞ്ചിന്റെ അക്കൗണ്ട് നമ്പറും യു.പി.ഐ സ്‌കാനറും ചുവടെ ചേർക്കുന്നു.
A/C No : 40579111000584 IFSC : KLGB0040579