Kannur
സുധാകരനില്ലെങ്കിൽ പകരക്കാരൻ വേണ്ട; കണ്ണൂരിൽ പ്രതിഷേധാഗ്നി

കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നിലപാടിനെതിരെ കണ്ണൂർ കോൺഗ്രസിൽ പ്രതിഷേധം. സുധാകരൻ മത്സരിക്കുന്നില്ലെങ്കിൽ പകരക്കാരനെ നിർദേശിക്കേണ്ടെന്ന് പറഞ്ഞാണ് നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നത്.
കണ്ണൂരിൽ മത്സരിക്കാനില്ലെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ജയന്തിന്റെ പേര് നിർദേശിച്ചതാണ് നേതാക്കളെ ചൊടിപ്പിച്ചത്. കെ. സുധാകരൻ തന്നെ മത്സരിച്ച് മണ്ഡലം നിലനിർത്തണം. അല്ലെങ്കിൽ കണ്ണൂരിൽ നിന്നുള്ളവർ വരട്ടെയെന്ന് നിർദേശിച്ചാണ് സമൂഹമാധ്യമങ്ങളിൽ നേതാക്കളുടെ പ്രതികരണം.
യൂത്ത് കോൺഗ്രസ് ജില്ല ഭാരവാഹികൾ, കെ.എസ്.യു ഭാരവാഹികൾ, കെ.പി.സി.സിയുടെ ഡിജിറ്റൽ മീഡിയ സെൽ അംഗങ്ങൾ തുടങ്ങിയവരാണ് എതിർപ്പ് പരസ്യമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റുകളിൽ കമന്റുകളായി വാദപ്രതിവാദം മുറുകുകയാണ്. കണ്ണൂരിലെ നേതാക്കൾക്ക് ജില്ലയിൽ പരിഗണന ലഭിച്ചില്ലെങ്കിൽ പിന്നെ എവിടെയാണ് സീറ്റ് എന്നാണ് ഒരു നേതാവിന്റെ പോസ്റ്റ്. പയ്യന്നൂരുകാരൻ കോഴിക്കോട് എം.പിയാകുമ്പോഴും ഇങ്ങനെ പറയാമായിരുന്നില്ലേ എന്ന മറുപടിയും ചില പോസ്റ്റുകളിലുണ്ട്.
കെ. സുധാകരൻ ഇല്ലെങ്കിൽ മുൻ മേയർ ടി.ഒ. മോഹനൻ, അമൃത രാമകൃഷ്ണൻ, വി.പി. അബ്ദുറഷീദ്, റിജില്‍ മാക്കുറ്റി തുടങ്ങിയ പേരുകളാണ് കണ്ണൂരിലെ നേതാക്കൾ മുന്നോട്ടുവെക്കുന്നത്. പുറത്തുനിന്നുള്ളവർ മത്സരിക്കുന്നത് മണ്ഡലം നഷ്ടപ്പെടാനിടയാക്കുമെന്ന് ഡി.സി.സി നേതൃത്വം സംസ്ഥാന കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. കണ്ണൂരിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് കെ. സുധാകരൻ നടത്തുന്ന പ്രസ്താവനകളാണ് അണികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത്.
മത്സരിക്കുന്നില്ലെന്ന് ആദ്യം പറയുകയും പാർട്ടി പറഞ്ഞാൽ ഉണ്ടാകുമെന്ന് പിന്നീട് തിരുത്തുകയും ഒടുവിൽ പകരക്കാരനെ നിർദേശിക്കുകയും ചെയ്തതാണ് പ്രശ്നമെന്ന് ഒരു യൂത്ത് കോൺഗ്രസ് നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു. സിറ്റിങ് സീറ്റ് നിലനിർത്താൻ സുധാകരൻതന്നെ മത്സരിക്കണമെന്ന് ദേശീയ നേതൃത്വം നിർദേശിച്ച സ്ഥിതിക്ക് അതുതന്നെയാണ് ഒടുവിൽ സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Kannur
മിനി ജോബ് ഫെയര്‍ നാളെ


ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒന്നിന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു. സെയില്‍സ് കണ്‍സള്‍റ്റന്റ്, സര്‍വീസ് അഡൈ്വസര്‍, ഷോറൂം സെയില്‍സ് കണ്‍സള്‍റ്റന്റ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, സ്‌പെയര്‍ പാര്‍ട്‌സ് എക്‌സിക്യൂട്ടീവ്, കാര്‍ ഡ്രൈവര്‍, ടെക്‌നിഷ്യന്‍ ട്രെയിനി, യൂണിറ്റ് മാനേജര്‍, പ്ലേസ്‌മെന്റ് കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്കാണ് അഭിമുഖം. ഡിഗ്രി, ഡിപ്ലോമ/ ഐ.ടി.ഐ/ ബി.ടെക് ഓട്ടോമൊബൈല്‍, ഐ.ടി.ഐ (എം എം വി) യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍- 04972707610, 6282942066
Kannur
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിൽ ഒഴിവ്


പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിൽ ഡോക്ടർമാരുടെ ഒഴിവുണ്ട്. മാർച്ച് മൂന്നിന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്‌ട്രേഷൻ നേടിയിരിക്കണം എന്നതാണ് യോഗ്യത.നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. താൽപര്യമുള്ളവർയോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പലിന്റെ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.വിശദാംശങ്ങൾ, gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
Kannur
വനിതാ ദിനത്തിൽ വനിതകൾക്കു മാത്രമായി കെ.എസ്.ആർ.ടി.സിയുടെ മലപ്പുറം പാക്കേജ്


കണ്ണൂർ: മാർച്ച് മാസത്തിൽ വിവിധ ടൂർ പാക്കേജുകൾ ഒരുക്കി കെ സ് ആർ ടി സി കണ്ണൂർ ഡിപ്പോ. മാർച്ച് എട്ടിന് വനിതാ ദിനത്തിൽ വനിതകൾക്കു മാത്രമായി കണ്ണൂരിൽ നിന്നും നിലമ്പൂരിലെ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്നു സന്ദർശിച്ച് വൈകുന്നേരം മലപ്പുറത്ത് മിസ്റ്റി ലാന്റ് പാർക്കിൽ എത്തും. ഭക്ഷണവും എൻട്രൻസ് ഫീയും ഗ്ലാസ് ബ്രിഡ്ജ് ചാർജും ഉൾപ്പെടെയാണ് പാക്കേജ്.മാർച്ച് എട്ടിന് വയനാട് രാവിലെ 5.45 ന് പുറപ്പെട്ട് പഴശ്ശി സ്മൃതി മണ്ഡപം, കുറുവ ദ്വീപ്, അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം, കാരാപ്പുഴ ഡാം എന്നിവ സന്ദർശിച്ച് രാത്രി 10 മണിയോടെ കണ്ണൂരിൽ എത്തിച്ചേരുന്ന രീതിയിലാണ് മറ്റൊരു പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്.
മാർച്ച് ഏഴ്, 21 തീയതികളിൽ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം ഒരുക്കുന്ന പാക്കേജിൽ കുടജാദ്രി, ഉഡുപ്പി, മധൂർ, അനന്തപുര ക്ഷേത്ര ദർശനവും ബേക്കൽ കോട്ട സന്ദർശിനവും ഒരുക്കിയിട്ടുണ്ട്.21 ന് പുറപ്പെടുന്ന പാക്കേജിൽ രഥോത്സവം കാണാനുള്ള അവസരം ലഭിക്കും.മാർച്ച് ഏഴ്, 21 തീയതികളിൽ മൂന്നാർ ട്രിപ്പും ഉണ്ടായിരിക്കും. മാർച്ച് 14, 29 തീയതികളിൽ പുറപ്പെടുന്ന ഗവി പാക്കേജിൽ കുമളി, കമ്പം, രാമക്കൽ മേട്, തേക്കടി എന്നിവ സന്ദർശിക്കാൻ അവസരമുണ്ട്. കോഴിക്കോട് കടലുണ്ടി പക്ഷി സാങ്കേതത്തിലൂടെയുള്ള വഞ്ചി സവാരി, കാപ്പാട് ബീച്ച്, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് എന്നിവ ഉൾപെടുത്തിയിട്ടുള്ള കടലുണ്ടി പാക്കേജ് മാർച്ച് ഒമ്പത്, 23 തീയതികളിൽ നടക്കും. സീ ഫുഡ്, വഞ്ചി സവാരി എന്നിവ പാക്കജിന്റെ ഭാഗമാണ്. രാവിലെ ആറിന് പുറപ്പെടുന്ന പാക്കേജ് രാത്രി ഒൻപതിന് തിരിച്ചെത്തും.ആഡംബര നൗക യാത്ര നെഫർറ്റിറ്റി പാക്കേജ് മാർച്ച് 15 ന് രാവിലെ 5.30 നു പുറപ്പെടും. കൊച്ചിയിൽ അഞ്ച് മണിക്കൂർ ക്രൂയിസിൽ യാത്ര ചെയ്ത് 16 ന് കണ്ണൂരിൽ തിരിച്ചെത്തും. അന്വേഷങ്ങൾക്കും ബുക്കിങ്ങിനും 9497007857, 8089463675 നമ്പറുകളിൽ ബന്ധപ്പെടാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്