Connect with us

Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകില്ല; കേന്ദ്രത്തില്‍ നിന്ന് 4000 കോടി എത്തി

Published

on

Share our post

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം. കേന്ദ്രത്തില്‍ നിന്ന് 4000 കോടി എത്തിയതോടെ ഓവര്‍ഡ്രാഫ്റ്റില്‍ നിന്ന് ട്രഷറി കരകയറി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഇത്തവണ വൈകില്ല.

2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തില്‍ നിന്നും ലഭിച്ചു. കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട പണം നല്‍കാതെ തടഞ്ഞുവെച്ചതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി കൂടിയതെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു. പണം ലഭിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമായി.


Share our post

Kerala

ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​രു​ടെ കു​ടി​യേ​റ്റം ക​ർ​ശ​ന ന​ട​പ​ടി​ക്കു കേ​ന്ദ്രം; ആ​ധാ​ർ കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന നി​ർ​ബ​ന്ധം

Published

on

Share our post

കൊ​ല്ലം: രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന ബം​ഗ്ലാ​ദേ​ശി കു​ടി​യേ​റ്റ​ക്കാ​രെ​യും അ​വ​ർ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​വ​രെ​യും പി​ടി​കൂ​ടി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​നി​ർ​ദേ​ശം.ഇ​ത്ത​രം കേ​സു​ക​ളി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ക​ത്ത​യ​ച്ചു. ബം​ഗ്ലാ​ദേ​ശി കു​ടി​യേ​റ്റ​ക്കാ​രു​ടെ കേ​സു​ക​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷി​ക്ക​ണം എ​ന്നാ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം.മാ​ത്ര​മ​ല്ല ഇ​ന്ത്യ​ൻ പൗ​ര​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ധാ​റും മ​റ്റ് രേ​ഖ​ക​ളും സൃ​ഷ്‌​ടി​ക്കു​ന്ന​തി​ന് കു​ടി​യേ​റ്റ​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ക​ർ​ശ​ന ന​പ​ടി​ക​ൾ എ​ടു​ക്കു​ക​യും വേ​ണം. ചി​ല​ർ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടും ആ​ധാ​റും ത​ര​പ്പെ​ടു​ത്തി യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും മി​ഡി​ൽ ഈ​സ്റ്റി​ലേ​ക്കും ക​ട​ന്ന​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ത്ത​ര​ക്കാ​ർ അ​ധി​ക​കാ​ലം ഇ​ന്ത്യ​യി​ൽ താ​മ​സി​ച്ചി​ട്ടി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന് പി​ന്നി​ലു​ള്ള കാ​ര്യ​ങ്ങ​ൾ ഗൗ​ര​വ​ത്തോ​ടെ അ​ന്വേ​ഷി​ക്കു​ക​യാ​ണ് മ​ന്ത്രാ​ല​യം.കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് അ​ന​ധി​കൃ​ത രേ​ഖ​ക​ൾ നി​ർ​മി​ച്ച് ന​ൽ​കി​യ​വ​രെ​യും കേ​സി​ൽ പ്ര​തി​ക​ളാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്. സം​ശ​യാ​സ്പ​ദ​മാ​യ എ​ല്ലാ ആ​ധാ​ർ കാ​ർ​ഡു​ക​ളും പു​ന​പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്ക​ണം. ആ​ധാ​ർ ജ​ന​റേ​ഷ​നു വേ​ണ്ടി സ​മ​ർ​പ്പി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സൂ​ഷ്മ പ​രി​ശോ​ധ​ന​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം.സം​ശ​യാ​സ്പ​ദ​മാ​യ രേ​ഖ​ക​ളി​ൽ ആ​ധാ​ർ പ​രി​ഷ്ക​രി​ക്കാ​നോ പു​തി​യ​ത് എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തോ ആ​യ ആ​ൾ​ക്കാ​രെ ക​ണ്ടെ​ത്തി​യാ​ൽ പോ​ലീ​സി​നെ അ​റി​യി​ക്കാ​ൻ എ​ല്ലാ ആ​ധാ​ർ കേ​ന്ദ്ര​ങ്ങ​ൾ​ക്കും നി​ർ​ദേ​ശ​ങ്ങ​ൾ കൈ​മാ​റ​ണം. നി​യ​മ​വി​രു​ദ്ധ ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​രെ ക​ണ്ടെ​ത്തി​യാ​ൽ അ​വ​രെ ത​ട​ങ്ക​ൽ കേ​ന്ദ്ര​ത്തി​ൽ സൂ​ക്ഷി​ക്ക​ണം. മാ​ത്ര​മ​ല്ല വി​വ​രം ഉ​ട​ൻ എ​ഫ്ആ​ർ​ആ​ർ​ഒ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ക​യും വേ​ണം.

ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 2024 ജ​നു​വ​രി മു​ത​ൽ 2025 ജ​നു​വ​രി വ​രെ ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ​നി​ന്നു മാ​ത്രം 2,601 ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​രെ പി​ടി​കൂ​ടു​ക​യു​ണ്ടാ​യി. ഇ​തി​ന്‍റെ എ​ത്ര​യോ ഇ​ര​ട്ടി കു​ടി​യേ​റ്റ​ക്കാ​ർ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​ങ്ങു​ന്നു​ണ്ടെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ പൂ​ർ​ണ​മാ​യും ക​ണ്ടെ​ത്തു​ന്ന ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്.


Share our post
Continue Reading

Kerala

ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ അന്തരിച്ചു

Published

on

Share our post

കൊച്ചി: ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് എട്ട് ദിവസം മുൻപാണ് മങ്കൊമ്പ് ഗോപാല കൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചിരുന്നു. ഇന്ന് വൈകുന്നേരം 4.55 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.ഇരുന്നൂറ് സിനിമകളിൽ എഴുന്നൂറോളം പാട്ടുകളെഴുതിയിട്ടുണ്ട് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ. ബാഹുബലിയടക്കം മൊഴി മാറ്റ ചിത്രങ്ങൾക്ക് മലയാളം പാട്ടുകൾ ഒരുക്കി.ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ, നാടൻ പാട്ടിന്റെ മടിശീല, കാളിദാസന്റെ കാവ്യ ഭാവനയെ തുടങ്ങി നിരവധി ഹിറ്റുകൾ ​ഗോപാലകൃഷ്ണന്റെ സംഭാവനയാണ്. ഹരിഹരൻ സിനിമകളിലാണ് ഏറ്റവും കൂടുതൽ പാട്ടുകൾ ചിട്ടപ്പെടുത്തിയത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 3 മക്കളും മരണ സമയത്തു ഉണ്ടായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് അടക്കം ആശുപത്രിയിൽ എത്തിയിരുന്നു. സംസ്കാര സമയം അറയിച്ചിട്ടില്ല.


Share our post
Continue Reading

Kerala

രാസലഹരി നൽകി പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു; പോക്സോ കേസ് പ്രതി അറസ്റ്റിൽ

Published

on

Share our post

മലപ്പുറം: മലപ്പുറത്ത് ഭക്ഷണത്തിൽ രാസലഹരി കലർത്തി ലഹരിക്കടിമയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. മലപ്പുറം കോട്ടക്കലിൽ ആണ് സംഭവം. വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ (23) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. 2020 ൽ പ്ലസ് വൺ വിദ്യാർത്ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാർച്ച് വരെ തുടർന്നെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് വശീകരിച്ചത്. അതിജീവിതയുടെ നഗ്ന ദൃശ്യം പകർത്തിയ പ്രതി സ്വർണാഭരണവും തട്ടി എടുത്തു. ചികിത്സക്ക് പിന്നാലെ ലഹരിയിൽ നിന്ന് മോചിത ആയ ശേഷമാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പ്രതിയെ കോട്ടക്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!