കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ‘ഈറ്റ് റൈറ്റ് സ്റ്റേഷന്’ അംഗീകാരം

വൃത്തിയും ഭക്ഷണ മികവും വിലയിരുത്തുന്ന ‘ഈറ്റ് റൈറ്റ് സ്റ്റേഷന്’ സാക്ഷ്യപത്രം നേടി രാജ്യത്തെ 150 റെയില്‍വേ സ്റ്റേഷനുകള്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ നല്കുന്ന സാക്ഷ്യപത്രം കേരളത്തിലെ 21 സ്റ്റേഷനുകള്‍ കരസ്ഥമാക്കി.
കേരളത്തിൽ തിരുവനന്തപുരം, വര്‍ക്കല ശിവഗിരി, കൊല്ലം, തിരുവല്ല, ചെങ്ങന്നൂര്‍, ആലപ്പുഴ, കരുനാഗപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം, ആലുവ, ചാലക്കുടി, കാലടി, തൃശ്ശൂര്‍, പാലക്കാട് ജങ്ഷന്, ഷൊര്‍ണൂര്‍ ജങ്ഷന്, തിരൂര്‍, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, കണ്ണൂര്‍, തലശ്ശേരി എന്നീ സ്റ്റേഷനുകള്‍ സാക്ഷ്യപത്രം നേടി.