രണ്ടര വയസുകാരന്റെ മരണം: മാതാവിന് ജീവപര്യന്തം, പിഴ

തലശ്ശേരി: ഭർത്താവിന്റെ പീഡനം കാരണം രണ്ടര വയസുകാരനെയുമെടുത്ത് കിണറിൽ ചാടിയ യുവതി കുറ്റക്കാരിയാണെന്ന് തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് വി.മൃദുല കണ്ടെത്തി. കൊറ്റാളിയിലെ പടിയിൽ വീട്ടിൽ അനൂപിന്റെ ഭാര്യ ഉഷയാണ് കേസിലെ പ്രതി. ഉഷയുടെ മകൻ അക്ഷയ് ആണ് മരിച്ചത്.
കോടതി ഉഷയ്ക്ക് ജീവപര്യന്തം തടവും 25,000 പിഴയും വിധിച്ചു.2015 ജൂലായ് 12ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. കൊറ്റാളിയിലെ ശ്രീല നിവാസിൽ സി.വി.ശ്രീലേഷിന്റെ പരാതി പ്രകാരമാണ് കേസ്. പൊലീസ് ഓഫീസർ എം.പി.ആസാദ് ആണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ. ജയറാംദാസ് ഹാജരായി.