Kannur
ബ്യൂട്ടിപാർലർ- ബാർബർഷോപ്പ് ഉടമകൾക്ക് പ്രഹരം : ലൈസൻസ് പുതുക്കൽ കടമ്പ
കണ്ണൂർ: ലഭിക്കാത്ത സേവനത്തിന് പണമടക്കാൻ നിർബന്ധിതരായി ബ്യൂട്ടിപാർലർ ബാർബർഷോപ്പ് ഉടമകൾ. ഈ മാസം 31ന് മുൻപായി ലൈസൻസ് പുതുക്കണമെങ്കിൽ ഹരിതകർമ്മസേനയ്ക്ക് ഫീസായി 1200 രൂപയും സർവീസ് ചാർജിനത്തിൽ 50 രൂപയും അടച്ചാൽ മാത്രമേ ലൈസൻസ് നൽകാനാകുകയുള്ളുവെന്നാണ് തദ്ദേശ വകുപ്പിന്റെ അറിയിപ്പ്.
ബാർബർ ബ്യൂട്ടീഷൻ സ്ഥാപനങ്ങളിലെ മുടി അജൈവ മാലിന്യമായി കാണുന്നതിനാൽ ഹരിതകർമ്മസേനയ്ക്ക് നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളിൽ നിലവിൽ സംവിധാനമില്ല. കടയുടമകൾ സ്വന്തം നിലയിൽ മുടി എടുത്തുകൊണ്ടുപോയി സ്വന്തംസ്ഥലത്ത് സംസ്‌കരിക്കുകയാണിപ്പോൾ. കുഴിയുണ്ടാക്കി അതിൽ കുമ്മായം ചേർത്ത് ഇട്ട് മണ്ണിൽ ലയിപ്പിക്കുന്ന രീതിയാണിത്.
മാലിന്യ നീക്കത്തിന് ഹരിതകർമ്മസേനകൾ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഈ മേഖലയിലെ സംഘടനകൾ നവകേരള സദസ്സിൽ അടക്കം നിവേദനം നൽകിയിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് നൽകാത്ത സേവനത്തിന് ഫീസ് ഇടാക്കുന്നത്. അപേക്ഷയ്‌ക്കൊപ്പം ഹരിതകർമ്മസേനയ്ക്ക് തുക അടച്ചതിന്റെ റസീതി ഹാജരാക്കിയാൽ മാത്രമേ വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകേണ്ടതുള്ളുവെന്ന് തദ്ദേശ വകുപ്പിന്റെ സർക്കുലർ ഉണ്ടെന്നാണ് ജീവനക്കാരുടെ പ്രതികരണം.
താങ്ങാനാകില്ലെന്ന് കടയുടമകൾ
മാസാമാസം നൽകേണ്ട തുക ഒറ്റയടിക്ക് നൽകുന്നത് ചെറുകിട സംരംഭകരായ തങ്ങൾക്ക് സാധിക്കാത്ത കാര്യമാണെന്ന് ബ്യൂട്ടീഷൻമാരും ബാർബർമാരും പറയുന്നു. വൻകിടയല്ലാത്ത ഒന്നര ലക്ഷം ബ്യൂട്ടി പാർലറുകളാണ് സംസ്ഥാനത്തുള്ളത്. 1.2 ലക്ഷം തൊഴിലാളികളും 75,000 അന്യസംസ്ഥാനത്തൊഴിലാളികളും ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നുണ്ട്.
ചെറുകിട ബാർബർഷോപ്പ്,ബ്യൂട്ടി പാർലറുകളുടെ എണ്ണം 1.5 ലക്ഷം
നാട്ടുകാരായ തൊഴിലാളികൾ 1.2 ലക്ഷം
അന്യസംസ്ഥാനതൊഴിലാളികൾ 75,000
സംസ്കരണചിലവ് വേറെ
ഹരിത കർമ്മ സേനയ്ക്ക് തുക നൽകിയാലും മാലിന്യം സംസ്കരിക്കാൻ ഇവർ തുക ചെലവിടണം. മുടിക്ക് പുറമെ തുണികളും ഇത്തരത്തിൽ നീക്കേണ്ടതുണ്ട്.ഇതും ഹരിത കർമ സേന നീക്കം ചെയ്യില്ല. വാടക,വൈദ്യുതി,വെള്ളം എന്നിവയടക്കം വലിയ തുക തന്നെ ചിലവിടേണ്ടിവരുന്ന തങ്ങൾക്ക് തദ്ദേശസ്വയംഭരണവകുപ്പ് ചുമത്തുന്ന ഈ തുക നൽകാൻ സാധിക്കില്ലെന്നാണ് കേരള ബാർബർബ്യൂട്ടീഷൻ അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.
Kannur
കണ്ണൂർ പുഷ്പോത്സവം: വിദ്യാർഥികൾക്ക് പ്രത്യേക ഇളവ്
കണ്ണൂർ: കണ്ണൂർ പുഷ്പോത്സവത്തിൽ സ്കൂളുകളിൽ നിന്ന് ഗ്രൂപ്പായി എത്തുന്ന വിദ്യാർഥികൾക്ക് പ്രവേശനത്തിന് പ്രത്യേക ഇളവ് അനുവദിക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ അറിയിച്ചു. പാഠ്യപദ്ധതിയുടെ ഭാഗമായുള്ള വിവിധ ചെടികളുടേയും സസ്യങ്ങളുടേയും ശേഖരം പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായ ഇരപിടിയൻ സസ്യത്തെ നേരിൽ കാണാനും പഠിക്കാനുമുള്ള അവസരം കൂടിയാണിത്. പന്ത്രണ്ടായിരം ചതുരശ്ര അടിയിൽ ഒരുക്കിയ പൂന്തോട്ടമാണ് പ്രദർശനത്തിന്റെ ആകർഷണം. കേരളത്തിനകത്തും ബംഗളൂരു, പൂണെ, ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തിച്ച പൂക്കളും ചെടിച്ചട്ടികളുമാണ്പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്.കൂടാതെ വിവിധ തരം ഫല- ഔഷധവൃക്ഷ തൈകളും നഴ്സറികളിൽ ലഭ്യമാണ്.
Breaking News
കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ
തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്‌സിൽ മൃതദേഹം കണ്ടത്.
Kannur
കൗൺസലിങ് സൈക്കോളജി കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലുള്ള കമ്മ്യൂണിറ്റി കോളേജിൽ കൗൺസലിങ് സൈക്കോളജി സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.ആറുമാസമാണ് കാലാവധി. 18-ന് മേൽ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തിയതി ജനവരി 31. വിവരങ്ങൾക്ക്: www.srccc.in.ഫോൺ: 9446060641, 7510268222.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു