അടക്കാത്തോട് മോസ്കോയിൽ തേനീച്ച ആക്രമണം; നിരവധി പേർക്ക് കുത്തേറ്റു

കേളകം: അടക്കാത്തോട് മോസ്കോയിൽ തേനീച്ച ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ടി.ജെ. സണ്ണി (46), ജോമോൻ തെക്കേക്കര (38), പുത്തൻവീട്ടിൽ ഐസക്ക് (50), താന്നിവേലിൽ ബോബി (47), നിഷ (45), വാളോത്തിൽ സോനു (28), സാൻഡ്രിയ (7), ഷിജോ മോൻ (37), പ്രിൻസ് വരകാലായിൽ (27), ഓമന ചേറ്റുതടത്തിൽ (60) എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ തേനീച്ച കൂട്ടമായി വന്ന് വീടുകളിലുള്ളവരെ കുത്തുകയായിരുന്നു. പരിക്കേറ്റവർ അടക്കാത്തോട്ടിലെ ആസ്പത്രിയിൽ ചികിൽസ തേടി.