Kannur
ഓൺലൈൻ ഓഹരി വ്യാപാരവും സാധനം വാങ്ങലും സൂക്ഷിച്ചുമതി
കണ്ണൂർ: ഓൺലൈനിൽ ഓഹരി വ്യാപാരം സംബന്ധിച്ച അന്വേഷണം നടത്തുമ്പോഴും പണം നിക്ഷേപിക്കുമ്പോഴും വെബ്സൈറ്റുകൾ വഴി സാധനം വാങ്ങുമ്പോഴും അതീവ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പുമായി സൈബർ പൊലീസ്. ഷെയർ ട്രേഡിങ് പ്ലാറ്റ്ഫോമിൽ പണം നിക്ഷേപിക്കാൻ താൽപര്യം പ്രകടിപ്പിച്ച ന്യൂമാഹി സ്വദേശിക്ക് സൈബർ തട്ടിപ്പിലൂടെ 32.5 ലക്ഷം രൂപയാണ് നഷ്ടമായത്. പരാതിക്കാരൻ ആദിത്യ ബിർള ക്യാപിറ്റൽ ഷെയറിന്റെ വ്യാജ വെബ്സൈറ്റ് സന്ദർശിക്കുകയും കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടുകയും ചെയ്തു. അവരുടെ ഉപദേശപ്രകാരം വിവിധ ഇടപാടുകളിലായാണ് തുക നഷ്ടമായത്.
മറ്റൊരു കേസിൽ ഇന്ത്യ മാർട്ട് പ്ലാറ്റ്ഫോമിൽ സാധനം വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് പച്ചക്കറി വ്യാപാരി എന്ന വ്യാജേന ബന്ധപ്പെട്ടയാൾ പരാതിക്കാരനിൽ നിന്ന് 1.43 ലക്ഷം രൂപ തട്ടിയെടുത്തു.
യഥാർഥ വ്യാപാരിയാണെന്ന് വിശ്വസിപ്പിച്ച് പച്ചക്കറി ഓർഡർ ചെയ്യിപ്പിക്കുകയും തുക കൈമാറാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, ഓർഡർ ചെയ്ത സാധനം ലഭിച്ചില്ല. എസ്.ബി.ഐ ക്രെഡിറ്റ് കാർഡിൽ നിന്നുള്ള സ്റ്റാഫ് എന്ന നിലയിൽ ന്യൂമാഹി സ്വദേശിയെ അപേക്ഷകനെ ബന്ധപ്പെട്ടയാ`q1ൾ തട്ടിയത് 89,142 രൂപയാണ്.
എസ്.ബി.ഐ യോനോ റിവാർഡ് പോയന്റ് റഡീം ചെയ്യുന്നതിനായി ഫോണിൽ വന്ന സന്ദേശത്തിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയതിനെ തുടർന്ന് കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ യുവതിക്ക് കഴിഞ്ഞയാഴ്ച അക്കൗണ്ടിൽ നിന്നും 25,000 രൂപ നഷ്ടപ്പെട്ടിരുന്നു.
എച്ച്.ഡി.എഫ്.സി സ്മാർട്ട് ഫണ്ടിങ്ങിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭം ലഭിക്കുന്ന നിക്ഷേപ പദ്ധതി ഉണ്ടെന്ന വ്യാജ വാഗ്ദാനത്തിൽ വിശ്വസിപ്പിച്ച് കണ്ണൂർ കൊറ്റാളി സ്വദേശിനിയിൽ നിന്ന് 1.99 ലക്ഷം രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത കേസിൽ കൊല്ലം സ്വദേശി വിനീത് കുമാറിനെ കഴിഞ്ഞദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
ഇത്തരം ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 ൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാം. പൊലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാം.
Kannur
കണ്ണൂർ പുഷ്പോത്സവം: വിദ്യാർഥികൾക്ക് പ്രത്യേക ഇളവ്
കണ്ണൂർ: കണ്ണൂർ പുഷ്പോത്സവത്തിൽ സ്കൂളുകളിൽ നിന്ന് ഗ്രൂപ്പായി എത്തുന്ന വിദ്യാർഥികൾക്ക് പ്രവേശനത്തിന് പ്രത്യേക ഇളവ് അനുവദിക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ അറിയിച്ചു. പാഠ്യപദ്ധതിയുടെ ഭാഗമായുള്ള വിവിധ ചെടികളുടേയും സസ്യങ്ങളുടേയും ശേഖരം പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായ ഇരപിടിയൻ സസ്യത്തെ നേരിൽ കാണാനും പഠിക്കാനുമുള്ള അവസരം കൂടിയാണിത്. പന്ത്രണ്ടായിരം ചതുരശ്ര അടിയിൽ ഒരുക്കിയ പൂന്തോട്ടമാണ് പ്രദർശനത്തിന്റെ ആകർഷണം. കേരളത്തിനകത്തും ബംഗളൂരു, പൂണെ, ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തിച്ച പൂക്കളും ചെടിച്ചട്ടികളുമാണ്പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്.കൂടാതെ വിവിധ തരം ഫല- ഔഷധവൃക്ഷ തൈകളും നഴ്സറികളിൽ ലഭ്യമാണ്.
Breaking News
കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ
തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്സിൽ മൃതദേഹം കണ്ടത്.
Kannur
കൗൺസലിങ് സൈക്കോളജി കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലുള്ള കമ്മ്യൂണിറ്റി കോളേജിൽ കൗൺസലിങ് സൈക്കോളജി സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.ആറുമാസമാണ് കാലാവധി. 18-ന് മേൽ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തിയതി ജനവരി 31. വിവരങ്ങൾക്ക്: www.srccc.in.ഫോൺ: 9446060641, 7510268222.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു