തലശ്ശേരിയിൽ കണ്ടെത്തിയ പീരങ്കികൾ പുറംലോകം കണ്ടില്ല

തലശ്ശേരി : പത്ത് വർഷം മുൻപ് തലശ്ശേരിയിൽ കണ്ടെത്തിയ എട്ട് പീരങ്കികളിൽ ആറെണ്ണം ഇതുവരെ പുറംലോകം കണ്ടില്ല. രണ്ട് പീരങ്കികൾ വടകര കുഞ്ഞാലി മരക്കാർ പാർക്കിൽ കൊണ്ടുപോയി. ബാക്കിയുള്ളവ തലശ്ശേരിയിൽ പ്രദർശിപ്പിക്കാൻ സൗകര്യമൊരുക്കുമെന്ന് അക്കാലത്ത് ബന്ധപ്പെട്ടവർ പറഞ്ഞെങ്കിലും ഇപ്പോൾ എവിടെയെന്ന് ആർക്കുമറിയില്ല.
2013 മേയിലാണ് തലശ്ശേരി തുറമുഖ വകുപ്പ് ഓഫീസിന് സമീപത്തെ ഓവുചാലിൽനിന്ന് പീരങ്കികൾ കണ്ടെത്തിയത്. ആദ്യം രണ്ടെണ്ണം കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് ആറെണ്ണം കൂടി ലഭിച്ചത്. 200 മുതൽ 400 വരെ വർഷം പഴക്കമുള്ളതാണ് കണ്ടെത്തിയ പീരങ്കികളെന്ന് അന്ന് പുരാവസ്തു വകുപ്പ് അധികൃതർ അഭിപ്രായപ്പെട്ടിരുന്നു.
പീരങ്കി സംരക്ഷിക്കുന്നതിന്റെ ഭാഗമായി രാസസംരക്ഷണ പ്രവർത്തനം നടത്തി. അതിനുശേഷം തലശ്ശേരിയിൽ സൂക്ഷിച്ച പീരങ്കികൾ റവന്യു വകുപ്പിന്റെ കൈവശമാണ്. നേരത്തെ പീരങ്കികൾ സൂക്ഷിച്ച തലശ്ശേരി നഗരമധ്യത്തിലെ കെട്ടിടം തകർന്നുവീഴാൻ തുടങ്ങി. കെട്ടിടത്തിന്റെ മുൻവശവും ജനലിന്റെ ഇരുമ്പ് കമ്പിയും ദ്രവിച്ചുതുടങ്ങി.
കെട്ടിടത്തിന്റെ മുകളിൽ വീണ മരം പടർന്നുപന്തലിച്ചു. കെട്ടിടത്തിനകത്ത് പീരങ്കികൾ ഉണ്ടോയെന്ന സംശയമുയർന്നിരിക്കുകയാണ്. പീരങ്കികൾ കണ്ടെത്തിയപ്പോൾ സൂക്ഷിക്കുന്നത് സംബന്ധിച്ച് തുറമുഖ വകുപ്പും റവന്യു വകുപ്പും തമ്മിൽ തർക്കമുടലെടുത്തിരുന്നു.
പീരങ്കി സൂക്ഷിക്കുന്നതിന് മുൻപ് ഇതേ കെട്ടിടത്തിൽ ആറളം ഫാമിന്റെ നടീൽവസ്തുക്കൾ വില്പനനടത്തിയിരുന്നു. പീരങ്കി എവിടെയാണ് ഉള്ളതെന്നത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വ്യക്തമായ മറുപടി ഇല്ല. പീരങ്കികൾ കണ്ടെത്തി തലശ്ശേരി പൈതൃക വിനോദ സഞ്ചാര പദ്ധതിയിലുൾപ്പെടുത്തി പ്രദർശിപ്പിക്കണമെന്ന ആവശ്യവും ശക്തമായി. നേരത്തെ പീരങ്കി സൂക്ഷിച്ചിരുന്ന കെട്ടിടം തകർച്ചനേരിടുന്ന