കോഴിക്കോട് എൻ.ഐ.ടി.യിൽ ദേശാഭിമാനി ഉൾപ്പെടെയുള്ള പത്രങ്ങൾക്ക് വിലക്ക്

കോഴിക്കോട് :കോഴിക്കോട് എൻ.ഐ.ടി.യിൽ ഒരുവിഭാഗം മലയാള പത്രങ്ങൾക്ക് വിലക്ക്. ദേശാഭിമാനി ഉൾപ്പെടെയുള്ള പത്രങ്ങൾ ഇടരുതെന്നാണ് നിർദേശം. അതേസമയം മലയാള മനോരമ, മാതൃഭൂമി പത്രങ്ങൾക്ക് വിലക്കില്ല. ലൈബ്രറി ഗസ്‌റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് പത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.
വീർസാത് എന്ന പേരിൽ കലാ സാംസ്‌കാരികോത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചതിനെതിരെ ചില പത്രങ്ങളിൽ വാർത്ത വന്നിരുന്നു. അതിന് ശേഷമാണ് എൻ.ഐ.ടി.യുടെ നിർദ്ദേശം പുറത്ത് വന്നത്.