ടാർ ചെയ്ത് ഒരു ദിവസം പൂർത്തിയാവും മുന്നേ പൊട്ടി പൊളിഞ്ഞ് ഉരുവച്ചാൽ- മണക്കായി റോഡ്

Share our post

ഉരുവച്ചാൽ: ടാർ ചെയ്ത് ഒരു ദിവസം പൂർത്തിയാവും മുന്നേ ടാർ ഇളകി പൊട്ടി പൊളിഞ്ഞ് ഉരുവച്ചാൽ-മണക്കായി റോഡ്. കയനി സ്കൂൾ പരിസരത്ത് കഴിഞ്ഞ ദിവസമാണ് ഈ റോഡിന്റെ കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെട്ട ഈ റോഡിന്റെ ടാറിങ് ആരംഭിച്ചത്.

റോഡിന്റെ നിർമാണത്തിൽ തുടക്കം മുതലേ ആശാസ്ത്രീയതയും അഴിമതി ആരോപണവും പൊതുജനങ്ങൾ ഉന്നയിച്ചു വരുന്നുണ്ട്. റോഡിന്റെ ആശാസ്ത്രീയ നിർമാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ ആരും തന്നെ പ്രതികരിക്കാത്തത് പൊതുജനങ്ങൾക്ക് ഇടയിൽ വലിയ രീതിയിൽ അമർഷം സൃഷ്ടിക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!