പേരാവൂരിൽ ആരോഗ്യ കാർഡ് രജിസ്ട്രേഷൻ നാളെ

പേരാവൂർ: വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള ആരോഗ്യ കാർഡ് രജിസ്ട്രേഷൻ വെള്ളിയാഴ്ച പേരാവൂരിൽ നടക്കും. ചിക്കൻ വ്യാപാരി സമിതി പേരാവൂർ എരിയാ കമ്മിറ്റി, വ്യാപാരി വ്യവസായി സമിതി പേരാവൂർ എരിയാ കമ്മിറ്റി, സി.എച്ച്. സെൻറർ ലബോറട്ടറി എന്നിവ സംയുക്തമായി നടത്തുന്ന ക്യാമ്പ് പേരാവൂർ റോബിൻസ് ഹാളിൽ രാവിലെ പത്തിന് തുടങ്ങും. ഫോട്ടോ, ആധാർ കാർഡിൻ്റെ കോപ്പി എന്നിവ കരുതണം. പുതിയ കാർഡെടുക്കാനും നിലവിലുള്ള കാർഡ് പുതുക്കാനുമാണ് അവസരം.