Connect with us

Kannur

കശുമാങ്ങയിൽ നിന്ന് ഫെനി ; സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം

Published

on

Share our post

കണ്ണൂർ : പഴങ്ങളിൽ നിന്ന് വീര്യംകുറഞ്ഞ മദ്യം നിർമിക്കുന്നതിന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം. ഇതോടെ കശുമാങ്ങയിൽ നിന്ന് ഫെനി ഉൽപ്പാദിപ്പിക്കുന്നതിനട ക്കമുള്ള തടസ്സം നീങ്ങും. ബുധനാഴ്ച ചേർന്ന നിയമസഭാ സബ്‌ജക്ട് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

പദ്ധതിക്ക് ആദ്യം അനുമതി ലഭിക്കുക പയ്യാവൂർ സർവീസ് സഹകരണ ബാങ്കിനായിരിക്കും. കശു മാങ്ങയിൽനിന്നുൽപ്പാദിപ്പിക്കുന്ന ഫെനി വിദേശങ്ങളിലടക്കം കയറ്റി അയക്കുന്നതിനുള്ള പദ്ധതിയും ഇവർ തയ്യാറാക്കിയി ട്ടുണ്ട്.

2016ൽ ടി എം. ജോഷി പ്രസിഡൻ്റായ സമയം പയ്യാവൂർ സർവീസ് സഹകരണ ബാങ്കാണ് കശുമാങ്ങയിൽ നിന്ന് ഫെനി നിർമിക്കുന്നതിനുള്ള പദ്ധതി സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്. ഇതിനായി ബാങ്കിൻ്റെ ബൈലോയടക്കം ദേഭഗതിചെയ്തിരുന്നു.

പദ്ധതിയുടെ വിവിധ വശങ്ങൾ പരിശോധിക്കുന്നതിന് സർക്കാർ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. പദ്ധതി കാർഷിക മേഖലയിൽ പുതിയ ഉണർവുണ്ടാക്കാനാകു മെന്നതിൻ്റെ അടിസ്ഥാനത്തിലാണ് സബ്‌ജക്ട് കമ്മിറ്റി ഇതിന് അംഗീകാരം നൽകിയത്. കശുമാങ്ങയിൽ നിന്നുമാത്രമല്ല പാഷൻ ഫ്രൂട്ട് ഉൾപ്പെടെയുള്ള പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനാകും.

ഗോവയിൽ 50 വർഷംമുമ്പ് കശുമാങ്ങയിൽ നിന്ന് ഫെനി ഉൽപ്പാദിപ്പിക്കാൻ തുടങ്ങിയിരുന്നു. ഫെനി ഉൽപ്പാദിപ്പിക്കാൻ ആരംഭിച്ചാൽ ഇപ്പോൾ പാഴാക്കിക്കളയുന്ന കശുമാങ്ങയ്ക്ക് വൻമൂല്യമായിരിക്കും. കശുവണ്ടിയുടെ നാലിരട്ടി വില കശുമാങ്ങയ്ക്ക് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.


Share our post

Kannur

കണ്ണൂർ പുഷ്പോത്സവം: വിദ്യാർഥികൾക്ക് പ്രത്യേക ഇളവ്

Published

on

Share our post

കണ്ണൂർ: കണ്ണൂർ പുഷ്പോത്സവത്തിൽ സ്കൂളുകളിൽ നിന്ന് ഗ്രൂപ്പായി എത്തുന്ന വിദ്യാർഥികൾക്ക് പ്രവേശനത്തിന് പ്രത്യേക ഇളവ് അനുവദിക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ അറിയിച്ചു. പാഠ്യപദ്ധതിയുടെ ഭാഗമായുള്ള വിവിധ ചെടികളുടേയും സസ്യങ്ങളുടേയും ശേഖരം  പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായ ഇരപിടിയൻ സസ്യത്തെ  നേരിൽ കാണാനും പഠിക്കാനുമുള്ള അവസരം കൂടിയാണിത്. പന്ത്രണ്ടായിരം ചതുരശ്ര അടിയിൽ ഒരുക്കിയ പൂന്തോട്ടമാണ് പ്രദർശനത്തിന്റെ ആകർഷണം. കേരളത്തിനകത്തും ബംഗളൂരു, പൂണെ, ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തിച്ച  പൂക്കളും ചെടിച്ചട്ടികളുമാണ്പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്.കൂടാതെ വിവിധ തരം ഫല- ഔഷധവൃക്ഷ തൈകളും നഴ്സറികളിൽ ലഭ്യമാണ്.


Share our post
Continue Reading

Breaking News

കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്‌സിൽ മൃതദേഹം കണ്ടത്.


Share our post
Continue Reading

Kannur

കൗൺസലിങ് സൈക്കോളജി കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലുള്ള കമ്മ്യൂണിറ്റി കോളേജിൽ കൗൺസലിങ് സൈക്കോളജി സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.ആറുമാസമാണ് കാലാവധി. 18-ന് മേൽ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തിയതി ജനവരി 31. വിവരങ്ങൾക്ക്: www.srccc.in.ഫോൺ: 9446060641, 7510268222.


Share our post
Continue Reading

Trending

error: Content is protected !!