തലശ്ശേരി കാർണിവെൽ ഒന്നിന് തുടങ്ങും

Share our post

തലശ്ശേരി: തലശ്ശേരി നഗരസഭയുടെ നേതൃത്വത്തിൽ തലശ്ശേരി കാർണിവെൽ മാർച്ച് ഒന്നുമുതൽ ഏഴുവരെ നടക്കും. പുതിയ ബസ്‌സ്റ്റാൻഡ്‌ ആസ്പത്രി റോഡിൽ പ്രധാനവേദിയിൽ മാർച്ച് ഒന്നിന് ആറിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ.എൻ. ഷംസീർ, കെ. മുരളീധരൻ എം.പി. എന്നിവർ മുഖ്യാതിഥികളാകും.

പിന്നണി ഗായിക ആര്യ ദയാൽ സ്റ്റേജ്‌ഷോ അവതരിപ്പിക്കും. കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ടൗൺഹാളിൽ ബുധനാഴ്ച 10 മുതൽ മെഗാ ജോബ് ഫെയർ നടക്കും. വ്യാഴാഴ്ച കോട്ടയുടെ പരിസരത്തു നിന്ന് വിളംബരജാഥ.

രണ്ടുമുതൽ ആറുവരെ ഗവ. ബ്രണ്ണൻ എച്ച്.എസ്.എസിൽ സെമിനാർ നടക്കും. സിറ്റി സെന്ററിൽ വ്യവസായവകുപ്പിന്റെ പ്രദർശനം, സെന്റിനറി പാർക്കിൽ കാർഷിക പ്രദർശനം, ഫ്ളവർഷോ, ശാരദാ കൃഷ്ണയ്യർ ഓഡിറ്റോറിയത്തിൽ നിയമസഭ ചരിത്രസെമിനാർ എന്നിവ നടക്കും. ആറുമാസം നീണ്ടുനിൽക്കുന്ന വ്യാപാരോത്സവം നടക്കും. നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി, ഉപാധ്യക്ഷൻ വാഴയിൽ ശശി, സി.കെ. രമേശൻ, കെ.കെ. മാരാർ, അഡ്വ. വി. രത്‌നാകരൻ, അഡ്വ. എം.എസ്. നിഷാദ്, സി. സോമൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!