നേവിയിൽ ഓഫീസർ, അടിസ്ഥാനശമ്പളം 56,100 രൂപ

ഇന്ത്യൻ നേവിയിൽ ഓഫീസർ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മിഷൻ വിജ്ഞാപനമാണ്. 254 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം.
ജനറൽ സർവീസ്
ഒഴിവ്-50. യോഗ്യത: 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ നേടിയ ബി.ഇ./ബി.ടെക്. പ്രായം: 2000 ജനുവരി രണ്ടിനും 2005 ജൂലായ് ഒന്നിനുമിടയിൽ ജനിച്ചവർ.
പൈലറ്റ്/നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ/എയർ ട്രാഫിക് കൺട്രോളർ ഒഴിവ്-46. യോഗ്യത: 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ നേടിയ ബി.ഇ./ബി.ടെക്. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ആകെ 60 ശതമാനം മാർക്കുണ്ടായിരിക്കണം. കൂടാതെ, പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലീഷ് വിഷയത്തിനുമാത്രമായി 60 ശതമാനം മാർക്ക് വേണം. പ്രായം: എയർ ട്രാഫിക് കൺട്രോളർ കേഡറിലേക്ക് അപേക്ഷിക്കുന്നവർ 2000 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനുമിടയിൽ ജനിച്ചവരും മറ്റ് കേഡറുകളിലേക്ക് അപേക്ഷിക്കുന്നവർ 2001 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനുമിടയിൽ ജനിച്ചവരുമായിരിക്കണം.
ലോജിസ്റ്റിക്‌സ്
ഒഴിവ്-30. യോഗ്യത: ഫസ്റ്റ് ക്ലാസോടെ ഏതെങ്കിലും വിഷയത്തിൽ നേടിയ ബി.ഇ./ബി.ടെക്. അല്ലെങ്കിൽ, ഫസ്റ്റ് ക്ലാസോടെ എം.ബി.എ./എം.സി.എ./എം.എസ്‌സി. (ഐ.ടി.). അല്ലെങ്കിൽ, ഫസ്റ്റ് ക്ലാസോടെയുള്ള ബി.എസ്.സി./ബി.കോം./ബി.എസ്‌സി. (ഐ.ടി.) യും ഫിനാൻസ്/ലോജിസ്റ്റിക്‌സ്/സപ്ലൈ ചെയിൻ മാനേജ്മെന്റ്/മെറ്റീരിയൽ മാനേജ്മെന്റിൽ സ്പെഷ്യലൈസേഷനോടെയുള്ള പി.ജി. ഡിപ്ലോമയും. പ്രായം 2000 ജനുവരി രണ്ടിനും 2005 ജൂലായ് ഒന്നിനുമിടയിൽ ജനിച്ചവർ.
നേവൽ ആർമമെന്റ് ഇൻസ്പെക്ടറേറ്റ് കേഡർ
ഒഴിവ്-10. യോഗ്യത: 60 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക്. (വിഷയങ്ങൾ സംബന്ധിച്ച വിവരങ്ങൾക്ക് വിജ്ഞാപനം കാണുക)/പി.ജി. (ഇലക്‌ട്രോണിക്‌സ്/ഫിസിക്‌സ്). പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ആകെ 60 ശതമാനം മാർക്കുണ്ടായിരിക്കണം. കൂടാതെ, പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലീഷ് വിഷയത്തിനുമാത്രമായി 60 ശതമാനം മാർക്ക് വേണം. പ്രായം: 2000 ജനുവരി രണ്ടിനും 2005 ജൂലായ് ഒന്നിനുമിടയിൽ ജനിച്ചവർ.
എജുക്കേഷൻ
ഒഴിവ്-18. യോഗ്യത: ഫിസിക്സ് ഉൾപ്പെട്ട ബി.എസ്‌സി.യും 60 ശതമാനം മാർക്കോടെ മാത്‌സ്/ഓപ്പറേഷണൽ റിസർച്ചിൽ എം.എസ്‌സി.യും. അല്ലെങ്കിൽ, മാത്‌സ് ഉൾപ്പെട്ട ബി.എസ്‌സി.യും 60 ശതമാനം മാർക്കോടെ ഫിസിക്‌സ്/അപ്ലൈഡ് ഫിസിക്‌സിൽ എം.എസ്‌സി.യും. അല്ലെങ്കിൽ, ഫിസിക്‌സ് ഉൾപ്പെട്ട ബി.എസ്‌സി.യും 60 ശതമാനം മാർക്കോടെ കെമിസ്ട്രിയിൽ എം.എസ്‌സി.യും. അല്ലെങ്കിൽ, 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്ങിൽ ബി.ഇ./ബി.ടെക്. അല്ലെങ്കിൽ, 60 ശതമാനം മാർക്കോടെ തെർമൽ/പ്രൊഡക്ഷൻ എൻജിനിയറിങ്/മെഷീൻ ഡിസൈൻ, കമ്യൂണിക്കേഷൻ സിസ്റ്റം എൻജിനിയറിങ് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്/വി.എൽ.എസ്.ഐ./പവർ സിസ്റ്റം എൻജിനിയറിങ്ങിൽ എം.ടെക്. അപേക്ഷകർക്ക് പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ആകെ 60 ശതമാനം മാർക്കുണ്ടായിരിക്കണം. കൂടാതെ, പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലീഷ് വിഷയത്തിനുമാത്രമായി 60 ശതമാനം മാർക്ക് വേണം. പ്രായം: 2000 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനുമിടയിൽ ജനിച്ചവർ.
ടെക്നിക്കൽ (എൻജിനിയറിങ്/ഇലക്‌ട്രിക്കൽ/ നേവൽ കൺസ്ട്രക്ടർ)
ഒഴിവ്-100. യോഗ്യത: 60 ശതമാനം മാർക്കോടെയുള്ള ബി.ഇ./ബി.ടെക്. (വിഷയങ്ങൾ സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക). പ്രായം: 2000 ജനുവരി രണ്ടിനും 2005 ജൂലായ് ഒന്നിനുമിടയിൽ ജനിച്ചവർ.
എൻ.സി.സി.-സി സർട്ടിഫിക്കറ്റുള്ളവർക്ക് കട്ട് ഓഫ് മാർക്കിൽ ഇളവ് ലഭിക്കും. കമേഴ്സ്യൽ പൈലറ്റ് ലൈസൻസുള്ളവർക്ക് പ്രായത്തിലും നിശ്ചിത ഇളവിന് അർഹതയുണ്ട്. നിയമനം പത്തുവർഷത്തേക്കായിരിക്കും.
നാലുവർഷംകൂടി ദീർഘിപ്പിക്കാം. വിവരങ്ങൾക്ക്: www.joinindiannavy.gov.in അവസാന തീയതി: മാർച്ച് 10.