തെറ്റുമ്മൽ-തറപ്പിക്കണ്ടം-കൊളപ്പ റോഡ് ഉദ്ഘാടനം

കോളയാട് : ജെബി മേത്തർ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച തെറ്റുമ്മൽ-തറപ്പിക്കണ്ടം -കൊളപ്പ റോഡ് ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ, പഞ്ചായത്തംഗം റോയ് പൗലോസ്, എ.ടി. കുഞ്ഞമ്മദ്, പി. ഉമാദേവി, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അസി. എൻജിനീയർ പി. ലിൻഷ, സാജൻ ചെറിയാൻ, എ. ഷാജു എന്നിവർ പ്രസംഗിച്ചു.