ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം സി.പി.എമ്മിൽ ചേർന്നു

വെഞ്ഞാറമൂട് : ബി.ജെ.പി ജില്ല കമ്മിറ്റി അംഗം നെല്ലിനാട് ശശി പാര്‍ട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നു. ആറ്റിങ്ങല്‍ സി.പി.എം സ്ഥാനാര്‍ത്ഥി വി. ജോയിക്ക് വെഞ്ഞാറമൂട്ടിൽ നൽകിയ സ്വീകരണത്തില്‍ പങ്കെടുത്തുകൊണ്ടാണ് കര്‍ഷകമോര്‍ച്ചയുടെ മുന്‍ ജില്ല സെക്രട്ടറി കൂടിയായ നെല്ലിനാട് ശശി സി.പി.എമ്മിൽ ചേർന്നതെന്ന് അറിയിച്ചത്.
വെഞ്ഞാറമൂട്ടിലെ ചില ബി.ജെ.പി നേതാക്കളുടെ പണപ്പിരിവുമായി ബന്ധപ്പെട്ടു ബി.ജെ.പി ജില്ലാ കമ്മിറ്റിയിൽ പരാതി നൽകിയതായും എന്നാൽ ജില്ലാ നേതൃത്വം അന്വേഷണം നടത്താത്ത സാഹചര്യത്തിലായിരുന്നു പാര്‍ട്ടി വിടുന്നതെന്നും വരും ദിവസങ്ങളിൽ നിരവധി പ്രവർത്തകർ സി.പി.എമ്മിൽ ചേരുമെന്നും നെല്ലിനാട് ശശി പത്ര സമ്മേളനത്തിൽ പറഞ്ഞു. വി.ജോയ് ഷാൾ അണിയിക്കുകയും മുതിർന്ന സി.പി.എം നേതാവ് കോലിയക്കോട് എൻ. കൃഷ്ണൻനായർ പാർട്ടി പതാക കൈമാറുകയും ചെയ്തു.