പോക്സോ കേസിൽ 24-കാരന് 50 വർഷം കഠിനതടവും മൂന്നര ലക്ഷം പിഴയും

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച കേസില് 24-കാരന് 50 വർഷം കഠിനതടവും 3,70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വലക്കാവ് മണ്ണൂര് ഇമ്മട്ടി വീട്ടില് എബിനെയാണ് തൃശ്ശൂർ അതിവേഗ സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ജയപ്രഭു ശിക്ഷിച്ചത്. പിഴത്തുക അടക്കാത്തപക്ഷം മൂന്നുവർഷവും രണ്ടുമാസവും അധിക തടവ് അനുഭവിക്കണം.
ഒല്ലൂർ പോലീസ് സ്റ്റേഷന് സബ് ഇൻസ്പെക്ടറായിരുന്ന കെ.ഡി. ഷാജു രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ ബിബിൻ ബി. നായർ,ഇൻസ്പെക്ടർ ബെന്നി ജേക്കബ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.