‘പലസ്തീനെ സ്വതന്ത്രമാക്കുക’; ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ തീകൊളുത്തി ജീവനൊടുക്കി യു.എസ് സൈനികൻ

വാഷിങ്ടണ്‍: ഗാസയിലെ യുദ്ധത്തില്‍ പ്രതിഷേധിച്ച് യു.എസ്. വ്യോമസേനാംഗം വാഷിങ്ടണിലെ ഇസ്രയേല്‍ എംബസിക്കു മുന്നില്‍ തീകൊളുത്തി ജീവനൊടുക്കി. ടെക്‌സാസിലെ സാന്‍ അന്റോണിയോ സ്വദേശിയായ ആരോണ്‍ ബുഷ്‌നല്‍ എന്ന 25-കാരനാണ് തീകൊളുത്തി സ്വയം ജീവനൊടുക്കിയത്.
‘പലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് വിളിച്ചു പറയുന്നതിന്റെ ദൃശ്യം ചിത്രീകരിച്ച ശേഷമാണ് ഇയാള്‍ സ്വയം തീ കൊളുത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഇസ്രയേൽ
എംബസിക്കടുത്ത് എത്തിയ ആരോണ്‍ തന്റെ പ്രതിഷേധം ലൈവ് സ്ട്രീം ചെയ്തു. തീ ദേഹത്ത് ആളിപടരുമ്പോഴും ‘വംശഹത്യയില്‍ ഞാന്‍ പങ്കാളിയാവില്ലെന്നും, അങ്ങേയറ്റം പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും’ ആരോണ്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.