Connect with us

Kerala

സി.എ.എ മാര്‍ച്ച് ആദ്യ വാരം മുതല്‍ നടപ്പാക്കും; പൗരത്വ അപേക്ഷ നല്‍കുന്നതിനുള്ള പോര്‍ട്ടല്‍ സജ്ജം

Published

on

Share our post

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രനീക്കം ആരംഭിച്ചു. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ മാര്‍ച്ച് ആദ്യവാരം വിജ്ഞാപനം ചെയ്യും. പൗരത്വത്തിന് അപേക്ഷ നല്‍കുന്നതിന് പ്രത്യേക പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സജ്ജമാക്കി. തിരഞ്ഞെടുപ്പിന് മുമ്പ്, സി.എ.എ. നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നു.

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തിൽപെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള നടപടികളാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്‌സഭ പാസാക്കിയത്. 2020 ജനുവരി 10-ന് നിയമം നിലവിൽ വന്നുവെങ്കിലും ചട്ടങ്ങൾ രൂപവത്കരിക്കാത്തതിനാൽ നടപ്പാക്കിയിരുന്നില്ല. പാകിസ്‌താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തിയ ഹിന്ദു, സിഖ്, ജെയിൻ, ക്രിസ്ത്യൻ, ബുദ്ധ, പാർസി മത വിശ്വാസികൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമഭേദഗതിയാണ് പാർലമെൻ്റ് പാസ്സാക്കിയിരുന്നത്.

2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിൽ എത്തിയവർക്കാണ് പൗരത്വത്തിനായി അപേക്ഷ നൽകാൻ കഴിയുകയെന്നായിരുന്നു നിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ 2014-ന് ശേഷവും ഇന്ത്യയിൽ എത്തിയവർക്ക് സി.എ.എ.യുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിക്കുന്നുവെന്നാണ് സൂചന. സി.എ.എ. നടപ്പിലാക്കില്ലെന്ന് കേരളവും, ബംഗാളും ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങൾ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനാണ് പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓൺലൈൻ വഴിയാക്കുന്നത്.

പൗരത്വത്തിന് അപേക്ഷിക്കുന്നവർ യാത്രാ രേഖകളില്ലാതെ ഇന്ത്യയിലെത്തിയ വർഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരിൽ നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സി.എ.എ. നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകളും, വിവിധ മുസ്ലിം സംഘടനകളും രാജ്യവ്യാപക പ്രതിഷേധം നടത്തിയിരുന്നു. മുസ്ലിംലീഗ് ഉൾപ്പടെ നൽകിയ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.


Share our post

Kerala

കുത്തനെ ഉയർന്ന് ഇന്ത്യ- യു.എ.ഇ വിമാന ടിക്കറ്റ് നിരക്കുകൾ, കുഴഞ്ഞ് പ്രവാസികൾ

Published

on

Share our post

ദുബൈ: ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിൽ കുത്തനെ ഉയർന്ന് യുഎഇയിലേക്കുള്ള വിമാന നിരക്കുകൾ. ഇരു രാജ്യങ്ങളിലെയും സംഘർഷാവസ്ഥയെ തുടർന്ന് അവധി ആഘോഷിക്കാൻ പോയ യുഎഇ പ്രവാസികളായവർ തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിപ്പോയിരുന്നു. ഇന്ത്യയും പാകിസ്ഥാനും വ്യോമാതിർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാലും ഇരു രാജ്യങ്ങളിലെയും മിക്ക വിമാനത്താവളങ്ങളും അടച്ചിട്ടതിനാലും പ്രവാസികളായവർക്ക് യുഎഇയിലേക്ക് എത്താൻ കഴിയാതെയായി. ഇപ്പോൾ ചില വിമാനത്താവളങ്ങൾ സാധാരണ ഗതിയിലെത്തിയതോടെയും വിമാന കമ്പനികൾ സർവീസുകൾ പുന:രാരംഭിച്ചതിനാലും യാത്രക്കാർ തിരികെയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യുകയാണ്. ഇതോടെയാണ് വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നത്. സംഘർഷം ആരംഭിക്കുന്നതിന് മുൻപ് അവധിയാഘോഷത്തിന് ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും നിരവധി പേർ പോയിരുന്നു. ഇവരാണ് മടക്കയാത്രക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. നിരവധി പേരാണ് ഇതുസംബന്ധിച്ച അന്വേഷണങ്ങൾ നടത്തുന്നതെന്ന് യുഎഇയിലെ ട്രാവൽ ഏജന്റുമാർ പറയുന്നു. വിമാന സർവീസുകൾ വീണ്ടും നിർത്തിവെക്കുമോ എന്ന ഭയത്തെ തുടർന്നാണ് പലരും നേരത്തേ തന്നെ തിരിച്ചുവരുന്നതെന്നും ഇവർ പറഞ്ഞു


Share our post
Continue Reading

Kerala

ഒന്നാം ക്ലാസ് പ്രവേശന പരീക്ഷയും പി.ടി.എയുടെ അനധികൃത പിരിവും അനുവദിക്കില്ല

Published

on

Share our post

ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല. ഇത്തരം സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് യാതൊരു തരത്തിലുമുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.


Share our post
Continue Reading

Kerala

ഉറപ്പിക്കാം, കേരളത്തിൽ പെരുമഴ പെയ്യിക്കാൻ കാലവർഷം ഇതാ എത്തുന്നു! ഇന്നും നാളെയും ഇടിമിന്നൽ മഴ ജാഗ്രത

Published

on

Share our post

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം ഇത്തവണ നേരത്തെയെത്തുമെന്ന് പ്രവചനം. ഈ മാസം ഇരുപത്തിയേഴാം തിയതിയോടെ കാലവർഷം കേരളാ തീരത്ത് എത്തിയേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് നാല് ദിവസം നേരത്തെയാകാനോ വൈകാനോ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേർന്നേക്കും. കഴിഞ്ഞ വർഷം മെയ് 31 നായിരുന്നു കാലവർഷം തുടങ്ങിയത്. കാലവർഷം എത്തുന്നതിന് മുന്നോടിയായി വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.


Share our post
Continue Reading

Trending

error: Content is protected !!