Kerala
കേരള ശുചിത്വ മിഷനിൽ ഇന്റേൺ

കേരളസർക്കാർ തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ശുചിത്വമിഷൻ ഇന്റേൺമാരെ തിരഞ്ഞെടുക്കുന്നു. സ്വച്ഛ് ഭാരത് മിഷന്റെ (അർബൻ) സംസ്ഥാനതല സ്വച്ഛ് സർവേക്ഷൺ സെല്ലിലാണ് പ്രവർത്തിക്കേണ്ടത്.
യോഗ്യത: എൻവയൺമെൻറൽ എൻജിനിയറിങ്ങിൽ എം.ടെക്./എം.ബി.എ./എം.എസ്.ഡബ്ല്യു. ബിരുദം. പ്രായം: 2024 മാർച്ച് ഒന്നിന് 32 വയസ്സിൽത്താഴെ ആയിരിക്കണം. പ്രതിമാസ വേതനം പരമാവധി 15,000 രൂപ ആയിരിക്കും.
തിരഞ്ഞെടുപ്പ്, വാക്-ഇൻ-ഇൻറർവ്യൂ വഴി ഫെബ്രുവരി 29-ന് രാവിലെ 9.30-ന് തിരുവനന്തപുരം പബ്ലിക് ഓഫീസ് കോമ്പൗണ്ടിലെ ലാൻഡ് റവന്യു കോംപ്ലക്സ് നാലാം നിലയിലെ സംസ്ഥാന ശുചിത്വ മിഷൻ ഓഫീസിൽനടത്തും. താത്‌പര്യമുള്ളവർ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന അസൽരേഖകൾ സഹിതം ഹാജരാകണം. വിജ്ഞാപനം suchitwamission.org -ൽ ലഭ്യമാണ്.
Kerala
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ.വി. ശ്രീധരന്‍ അന്തരിച്ചു


കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ.വി. ശ്രീധരന്‍ (76) അന്തരിച്ചു. വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വടകര ചോമ്പാല സ്വദേശിയാണ്.ദീർഘകാലം തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. കലാകൗമുദിയിൽ ദീർഘകാലം പത്രാധിപസമിതി അംഗമായിരുന്നു. രണ്ടുവർഷം വീക്ഷണം പത്രത്തിന്റെ ന്യൂസ് എഡിറ്ററായി പ്രവർത്തിച്ചു. മദ്രാസിൽ എം.ഗോവിന്ദന്റെ സമീക്ഷയിലാണ് പത്രപ്രവർത്തനം തുടങ്ങിയത്. കേരളകൗമുദിയിലും മറ്റ് പത്രങ്ങളിലും കോളമിസ്റ്റായിരുന്നു. കഥകൾ എഴുതുന്നതിന് പുറമെ പുതിയ കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിച്ച് എഴുത്തിന്റെ വഴിയിലേക്ക് നയിച്ചു. ഒട്ടേറെ കഥാസമാഹാരങ്ങളും നോവലും നോവലൈറ്റും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എലികളും പത്രാധിപരും, ഈ നിലാവലയിൽ, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, ജാനകിയുടെ സ്മാരകം, ഓർമയിലും ഒരു വിഷു, ലബോറട്ടറിയിലെ പൂക്കൾ, എന്റെ മിനിക്കഥകൾ തുടങ്ങിയവയാണ് പ്രധാനാ കഥാസമാഹാരങ്ങൾ. ദൈവക്കളി, ഏതോ പൂവുകൾ, നന്ദിമാത്രം, കാറ്റുപോലെ എന്നീ നോവലുകളും എഴുതി. എങ്ങുനിന്നോ ഒരു പെണ്ണ്, കുഞ്ഞാന എന്നിവ നോവലൈറ്റുകളാണ്. ആസുരമായ നമ്മുടെ കാലം, തേന്മുള്ളുകൾ, നമുക്കെന്തിനാണിത്രയേറെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ, കേരള കമ്മ്യൂണിസത്തിന്റെ പ്രശ്‌നങ്ങൾ, മനുഷ്യൻ എത്ര സുന്ദരപദം എന്നീ ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. ചോമ്പാലയിലെ പാഞ്ചാംപറമ്പത്ത് പരേതരായ ഗോപാലന്റെയും മാതുവിന്റെയും മകനാണ്. സഹോദരി: സരോജിനി. സംസ്‌കാരം ഇന്ന് രാത്രി (ബുധൻ) എട്ടുമണിക്ക് വള്ളിക്കാടിലെ വടവത്തുംതാഴെപ്പാലം വീട്ടിൽ.
Kerala
പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനത്തിന് പുതിയ മാനദണ്ഡം; റെയില്‍വേയിലെ മാറ്റങ്ങള്‍ തുടരുന്നു


ഇന്ത്യന്‍ റെയില്‍വേയില്‍ ഇത് മാറ്റങ്ങളുടെ കാലമാണ്. കെട്ടിലും മട്ടിലും സുരക്ഷയുടെ കാര്യത്തിലും പുതിയ രീതികളാണ് റെയില്‍വേ നടപ്പിലാക്കിവരുന്നത്. ഇപ്പോഴിതാ റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള ഒരു യാത്രക്കാരന്റെ പ്രവേശനം എപ്പോള്‍, എങ്ങനെ എന്ന കാര്യത്തിലും മാറ്റത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. ഇനിമുതല്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കണമെങ്കില്‍ കണ്‍ഫോം ആയ ടിക്കറ്റ് കൂടി കാണിക്കേണ്ടി വരും. പരീക്ഷണ അടിസ്ഥാനത്തില്‍ രാജ്യത്തെ തിരക്കേറിയ 60 സ്റ്റേഷനുകളില്‍ ഈ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളിലെ അമിതമായ ജനത്തിരക്ക് കുറച്ച് യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് ഈ നിയമം നടപ്പിലാക്കുന്നത്.
ടയര്‍ 1 മെട്രോ നഗരങ്ങളിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലായിരിക്കും പുതിയ രീതി ആദ്യം നടപ്പിലാക്കുക. കണ്‍ഫേംഡ് ടിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം പ്രവേശനം എന്നതിനൊപ്പം ജനറല്‍ ടിക്കറ്റുള്ള യാത്രക്കാര്‍ക്കും പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ സാധിക്കും. എന്നാല്‍ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് കൈവശമുള്ളവര്‍ എന്ത് ചെയ്യുമെന്നതാണ് പ്രധാനമായും ഉയരുന്നത്. വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുള്ളവര്‍ പ്രത്യേകം തയ്യാറാക്കിയ വെയ്റ്റിംഗ് റൂമുകളിലേക്ക് മാറണം. എന്നാല്‍ എല്ലാ സ്റ്റേഷനുകളിലും മുഴുവന്‍ യാത്രക്കാരേയും ഉള്‍പ്പെടുത്താന്‍ സൗകര്യം ഉണ്ടാകുമോയെന്നതാണ് ഉയരുന്ന ചോദ്യം. വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരും ടിക്കറ്റ് ഇല്ലാത്തവരും റെയില്‍ വേസ്റ്റേഷനു പുറത്തുള്ള കാത്തിരിപ്പ് സ്ഥലത്ത് നില്‍ക്കണം എന്നാണ് പുതിയ അറിയിപ്പില്‍ സൂചിപ്പിക്കുന്നത്. പുതിയ തീരുമാനം നടപ്പിലാക്കുന്ന സ്റ്റേഷനുകളില്‍ സീനിയര്‍ ഓഫീസറെ സ്റ്റേഷന്‍ ഡയറക്ടറായി നിയമിക്കും. സ്റ്റേഷന്റെ സ്ഥല പരിമിധി/ ടിക്കറ്റ് ലഭ്യത എന്നിവ അനുസരിച്ച് എത്ര പേര്‍ക്കു സ്റ്റേഷനില്‍ പ്രവേശിക്കാം എന്ന കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അധികാരം സ്റ്റേഷന്‍ ഡയറക്ടര്‍ക്കായിരിക്കും.
Kerala
കോഴിക്കോട് കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി


കോഴിക്കോട്: വളയത്ത് നിന്നും കാണാതായ യുവതിയേയും മക്കളേയും ദില്ലി നിസാമൂദീന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും കണ്ടെത്തി. യുവതിയുടെ കുടുംബം നടത്തിയ പരിശോധനയിലാണ് പുലര്‍ച്ചെ 5.30 ഓടെ മൂവരെയും കണ്ടെത്തിയത്. യുവതിയെയും മക്കളെയും കണ്ടെത്തിയെങ്കിലും ഇവര്‍ വീട് വിട്ട് പോകാനുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. യുവതിയെയും കുട്ടികളെയും കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണ സംഘം ബാംഗ്ലൂരിലെത്തിയിരുന്നു. യുവതിയുടെ ഇരുചക്രവാഹനം വടകര റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയിരുന്നു. വളയം പൊലീസിന്റെ അന്വേഷണത്തില്‍ യുവതി ട്രെയിന്‍ ടിക്കറ്റ് എടുത്ത കാര്യവും വ്യക്തമായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്