പണം ഇരിട്ടിപ്പിക്കാമെന്ന് പറഞ്ഞ് ടെലഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ കബളിപ്പിച്ചതായി പരാതി

തലശേരി: ടെലഗ്രാം ആപ്പിലൂടെ പരിചയപ്പെട്ടുപണം ഇരട്ടിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചു പാനൂരില്‍ യുവാവിന്റെ മുപ്പതിനായിരം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലിസ് ഇന്നലെ വൈകുന്നരം നാലുമണിക്ക് കേസെടുത്തു അന്വേഷണമാരംഭിച്ചു.
ഫെബ്രുവരി പതിനഞ്ചുമുതല്‍ ഇരുപതുവരെ വിവിധ തീയ്യതികളിലായാണ് ഓണ്‍ ലൈന്‍ തട്ടിപ്പിലൂടെ യുവാവിന്റെ പണം അഞ്ജാതര്‍ കബളിപ്പിച്ചത്. ടെലഗ്രാം ആപ്പിലൂടെയുളള പരിചയത്തിലൂടെയാണ് പണം ഇരട്ടിപ്പിക്കാന്‍ നിക്ഷേപിക്കണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടത്.
ഇതുപ്രകാരമാണ് പലതവണകളിലായി പണം അയച്ചു കൊടുത്തത്. എന്നാല്‍ ലാഭവിഹിതമോ മുടക്കിയ പണമോ തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്നാണ് യുവാവ് കണ്ണൂര്‍ സൈബര്‍ പൊലിസില്‍ പരാതി നല്‍കിയത്. യുവാവിന്റെ പരാതിയില്‍ കേസെടുത്തു അന്വേഷണ ഊര്‍ജ്ജിതമാക്കിയതായി കണ്ണൂര്‍ സൈബര്‍ സെല്‍ സി. ഐ സനല്‍കുമാര്‍ അറിയിച്ചു.