Kerala
കഞ്ചാവുമായി യുവാവ് പിടിയിൽ

പുല്‍പ്പളളി: കഞ്ചാവുമായി യുവാവിനെ പിടികൂടി. 89 ഗ്രാം കഞ്ചാവുമായി നെന്മേനി താഴത്തൂര്‍ പന്താത്തില്‍ വീട്ടില്‍ എ.എസ്. അഖിലിനെയാണ് (23) പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പെരിക്കല്ലൂര്‍ തോണിക്കടവിന് സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്. എസ്.ഐ കെ. ശ്രീനിവാസന്, എസ്.സി.പി.ഒ കെ.കെ. അജീഷ്, സി.പി.ഒ എന്‍. സുജിന്‍ ലാല്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Kerala
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വേനൽ മഴ കനക്കുന്നു


മലപ്പുറം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വേനൽ മഴ കനക്കുന്നു. വടക്കൻ കേരളത്തിലാണ് പ്രധാനമായും മഴ ശക്തമായിട്ടുള്ളതെങ്കിലും തലസ്ഥാന ജില്ലയിലടക്കം നേരിയ മഴ ലഭിക്കുന്നുണ്ട്. മലപ്പുറത്തും കോഴിക്കോടും മലയോര മേഖലയിലടക്കം കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. മലപ്പുറത്ത് നിലമ്പൂർ, കരുളായി, വാണിയമ്പലം, വണ്ടൂർ എന്നിവിടങ്ങളിലാണ് മഴ ശക്തമായത്.മേഖലയിലെ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. ചില സ്ഥലങ്ങളിൽ റോഡ് ഗതാഗതം തടസപ്പെട്ടു. മരങ്ങൾ വീണ് വാഹനങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. മഴയിൽ നിലമ്പൂർ വല്ലപുഴയിൽ റോഡിനു കുറുകേ മരം കടപുഴകി വീണു. നിലമ്പൂർ -കരുളായി റോഡിൽ ഗതാഗതം മുടങ്ങി. നിലമ്പൂരിൽ മഴയിൽ ഗവൺമെന്റ് യു പി സ്കൂളിന്റെ മതിൽ തകർന്നുവീണു. നിർമ്മാണത്തിലിരുന്ന മതിലാണ് തകർന്നത്. ആളപകടമില്ലാത്തത് ഭാഗ്യമായി.
Kerala
പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ചത് അഞ്ച് വർഷം; സ്വർണം തട്ടിയെടുത്തു; 23കാരൻ അറസ്റ്റിൽ


മലപ്പുറം: മലപ്പുറത്ത് ഭക്ഷണത്തില്‍ രാസ ലഹരി കലര്‍ത്തി നല്കി ലഹരിക്കടിമയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു. കോട്ടക്കലില്‍ ആണ് സംഭവം. സംഭവത്തില്‍ വേങ്ങര ചേറൂര് സ്വദേശി ആലുങ്ങല്‍ അബ്ദുല്‍ ഗഫൂറി(23)നെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.2020 മുതല്‍ 2025 മാർച്ച് വരെ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവന്നിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടിയും അബ്ദുല്‍ ഗഫൂറും പരിചയത്തിലാകുന്നത്. പ്രണയം നടിച്ച് പെണ്‍കുട്ടിയെ ഇയാള്‍ വശീകരിച്ചു. പിന്നീട് പലഘട്ടങ്ങളിലായി ഇയാള്‍ പെണ്‍കുട്ടിക്ക് ഭക്ഷണത്തില്‍ എംഡിഎംഎ പോലുള്ള രാസലഹരികള്‍ കലര്‍ത്തി നല്കി. പതിയെ പെണ്‍കുട്ടി ലഹരിക്കടിമയാകുകയും യുവാവ് ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയുടെ നഗ്നചിത്രം പകര്‍ത്തി ഇയാള്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തു.പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ ആദ്യം ഡോക്ടര്‍മാരുടെ അടുത്തും പിന്നീട് ഡീഅഡിക്ഷന് സെന്ററിലും എത്തിച്ചു. ചികിത്സയിലൂടെ പെണ്‍കുട്ടി ലഹരിയില്‍ നിന്ന് പൂര്‍ണമായും മുക്തയായി. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി താന്‍ ചൂഷണം ചെയ്യപ്പെട്ടതായി തിരിച്ചറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം എത്തി പെണ്‍കുട്ടി കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Kerala
ബംഗ്ലാദേശി പൗരന്മാരുടെ കുടിയേറ്റം കർശന നടപടിക്കു കേന്ദ്രം; ആധാർ കേന്ദ്രങ്ങളിലും പരിശോധന നിർബന്ധം


കൊല്ലം: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെയും അവർക്ക് സഹായം നൽകുന്നവരെയും പിടികൂടി കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രനിർദേശം.ഇത്തരം കേസുകളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കേസുകൾ ഒരു കുടക്കീഴിൽ ഉൾപ്പെടുത്തി അന്വേഷിക്കണം എന്നാണ് പ്രധാന നിർദേശം.മാത്രമല്ല ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട ആധാറും മറ്റ് രേഖകളും സൃഷ്ടിക്കുന്നതിന് കുടിയേറ്റക്കാരെ സഹായിക്കുന്നവരെ കണ്ടെത്തി കർശന നപടികൾ എടുക്കുകയും വേണം. ചിലർ ഇന്ത്യൻ പാസ്പോർട്ടും ആധാറും തരപ്പെടുത്തി യൂറോപ്യൻ രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും കടന്നതായും ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇത്തരക്കാർ അധികകാലം ഇന്ത്യയിൽ താമസിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിലുള്ള കാര്യങ്ങൾ ഗൗരവത്തോടെ അന്വേഷിക്കുകയാണ് മന്ത്രാലയം.കുടിയേറ്റക്കാർക്ക് അനധികൃത രേഖകൾ നിർമിച്ച് നൽകിയവരെയും കേസിൽ പ്രതികളാക്കണമെന്നും നിർദേശത്തിലുണ്ട്. സംശയാസ്പദമായ എല്ലാ ആധാർ കാർഡുകളും പുനപരിശോധനയ്ക്ക് അയയ്ക്കണം. ആധാർ ജനറേഷനു വേണ്ടി സമർപ്പിക്കുന്ന രേഖകളുടെ സൂഷ്മ പരിശോധനയും ഇതിൽ ഉൾപ്പെടുത്തണം.സംശയാസ്പദമായ രേഖകളിൽ ആധാർ പരിഷ്കരിക്കാനോ പുതിയത് എടുക്കാൻ ശ്രമിക്കുന്നതോ ആയ ആൾക്കാരെ കണ്ടെത്തിയാൽ പോലീസിനെ അറിയിക്കാൻ എല്ലാ ആധാർ കേന്ദ്രങ്ങൾക്കും നിർദേശങ്ങൾ കൈമാറണം. നിയമവിരുദ്ധ ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്തിയാൽ അവരെ തടങ്കൽ കേന്ദ്രത്തിൽ സൂക്ഷിക്കണം. മാത്രമല്ല വിവരം ഉടൻ എഫ്ആർആർഒ ഉദ്യോഗസ്ഥരെ അറിയിക്കുകയും വേണം.
ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2024 ജനുവരി മുതൽ 2025 ജനുവരി വരെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽനിന്നു മാത്രം 2,601 ബംഗ്ലാദേശി പൗരന്മാരെ പിടികൂടുകയുണ്ടായി. ഇതിന്റെ എത്രയോ ഇരട്ടി കുടിയേറ്റക്കാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തങ്ങുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പൂർണമായും കണ്ടെത്തുന്ന നടപടികൾ ശക്തിപ്പെടുത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്