കൊട്ടിയൂർ സമാന്തര പാതയുടെ ടാറിംഗ് ആരംഭിച്ചു

Share our post

കൊട്ടിയൂർ: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ നിർമ്മിക്കുന്ന കൊട്ടിയൂർ സമാന്തരപാതയുടെ ടാറിംഗ് ആരംഭിച്ചു. കേളകം, കൊട്ടിയൂർ ഗ്രാമപഞ്ചായത്തുകളിലെ റോഡുകളിലാണ് നിലവിൽ ടാറിംഗ്  പ്രവർത്തി പുരോഗമിച്ചു വരുന്നത്. 11 കിലോമീറ്റർ നീളത്തിലും 3.75 മീറ്ററോളം വീതിയിലുമാണ് റോഡിന്റെ നിർമ്മാണം.

കൊട്ടിയൂർ വൈശാഖ മഹോത്സവകാലത്ത് വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിൽ ഏറെ ഉപകാരപ്രദമാകുന്ന ഒരു പാതയാണിത്. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനായി കോൾഡ് മിക്സ് ടെക്നോളജി പോലുള്ള ന്യൂനത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മാണം.

കലുങ്കുകളടക്കം പുതുക്കി പണിയും.എന്നാൽ റോഡിന്റെ പ്രവർത്തി ഇഴഞ്ഞ് നീങ്ങുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. പ്രവർത്തി നടക്കുന്ന സ്ഥലങ്ങളിൽ മേൽനോട്ടം വഹിക്കുവാൻ ഉദ്യോഗസ്ഥർ ഇല്ലെന്നാണ് ആക്ഷേപം. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് മുൻപായി റോഡ് പ്രവർത്തി പൂർത്തീകരിക്കും എന്നാണ് അധികൃതർ പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!