കോട്ടയം മലബാർ സ്വരൂപം ക്ഷേത്ര പരിപാലന സംരക്ഷണ സമിതി രൂപവത്കരിച്ചു

മട്ടന്നൂർ: പഴയ കോട്ടയം (മലബാർ) സ്വരൂപത്തിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ പരിപാലനം ,സംരക്ഷണം ,പുനരുദ്ധാരണം , അന്യാധീനപ്പെട്ട ക്ഷേത്രഭൂമികൾ ,ദേവസ്വം ഭൂമികൾ വീണ്ടെടുക്കൽ എന്നിവക്കായി കോട്ടയം മലബാർ സ്വരൂപം ക്ഷേത്ര പരിപാലന സംരക്ഷണ സമിതി രൂപവത്കരിച്ചു.
കോട്ടയം മലബാർ സ്വരൂപത്തിന് കീഴിലുള്ള ക്ഷേത്രഭാരവാഹികളുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും ആഭിമുഖ്യത്തിൽ മട്ടന്നൂരിൽ നടന്ന യോഗം സജീവൻ കാവുങ്കര ഉദ്ഘാടനം ചെയ്തു.വി. എം. ബാലചന്ദ്രൻ അധ്യക്ഷനായി.
പ്രകാശൻ കണ്ണപുരം, നിട്ടൂർ ഗോവിന്ദൻ നമ്പ്യാർ, ബാലകൃഷ്ണൻ ഇരിക്കൂർ, വാഴയിൽ ഭാസ്‌കരൻ തുടങ്ങിയവർ സംസാരിച്ചു.മലബാറിലെ ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിൽ ധാരാളം ഭൂസ്വത്തുക്കൾ ഇന്നും ഉണ്ടെങ്കിലും പല ക്ഷേത്രങ്ങളും ഉപദേവ പ്രതിഷ്ഠകൾക്കും ഭക്തജനങ്ങൾക്ക് പ്രാഥമിക സൗകര്യമൊരുക്കാൻ പോലും ഭൂമിയില്ലാത്ത അവസ്ഥയിലാണ്.
ഇത്തരം കാര്യങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്താനും ദേവസ്വം ഭൂമി കൈയ്യേറ്റം തടയാനുസർക്കാറിനോടാവശ്യപ്പെടാനും യോഗം തീരുമാനിച്ചു.ഭാരവാഹികൾ : വി. എം. ബാലചന്ദ്രൻ (ചെയ.), സി.കെ. സിജു (കൺ.), സജീവൻ കാവുങ്കര, ഭവദാസ് കാവുങ്കര (രക്ഷാധികാരികൾ).