Connect with us

Kannur

പരിസ്ഥിതിപഠനം പൂർത്തിയായിട്ട് അഞ്ചുമാസം; അ​ഴീ​ക്ക​ലി​ൽ മ​ണ​ൽവാരൽ പുനരാരംഭിച്ചില്ല

Published

on

Share our post

ക​​ണ്ണൂ​​ർ: അ​​ഴീ​​ക്ക​​ൽ തു​​റ​​മു​​ഖ​​ത്ത് വ​​ള​​പ​​ട്ട​​ണം പു​​ഴ​​യി​​ൽ മ​​ണ​​ലെ​​ടു​​ക്കു​​ന്ന​ത് മു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷ​വും ര​ണ്ടു​മാ​സ​വും. ജി​ല്ല​യി​ലെ ഏ​ക അം​ഗീ​കൃ​ത മ​ണ​ൽ​ക​ട​വാ​യ വ​ള​പ​ട്ട​ണ​ത്ത് ഹൈ​കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം പ​രി​സ്ഥി​തി പ​ഠ​ന​മ​ട​ക്കം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച് അ​ഞ്ചു​മാ​സം ക​ഴി​ഞ്ഞി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​ നി​ന്ന് ഒ​രു ന​ട​പ​ടി​യു​മി​ല്ല.

ഏ​ക​ദേ​ശം ആ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വി​ടെ ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ക​ട​വു​ക​ൾ പൂ​ട്ടി​യി​ട്ട​തോ​ടെ തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബ​ങ്ങ​ളും ദു​രി​ത​ത്തിലാ​ണ്. മ​​ണ​​ൽ വാ​​ര​​ൽ നി​​ല​​ച്ച​​തോ​​ടെ സ​​ർ​​ക്കാ​​റി​​ന് ല​​ഭി​​ക്കേ​​ണ്ട കോ​​ടി​​ക്ക​​ണ​​ക്കി​​ന് രൂ​​പ​​യും നി​​ല​​ച്ചു. ഒ​​രു മാ​​സം ചു​​രു​​ങ്ങി​​യ​​ത് ആ​​റു കോ​​ടി രൂ​​പ അ​​ഴീ​​ക്ക​​ൽ ഹാ​​ർ​​ബ​​റി​​ൽ​​നി​​ന്നു മ​​ണ​​ലെ​​ടു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സ​​ർ​​ക്കാ​​റി​​ലേ​​ക്ക് എ​​ത്തു​​മാ​​യി​​രു​​ന്ന​ത് നി​ല​ച്ചു.

കൂ​​ടാ​​തെ ജി​​ല്ല​​യി​​ലെ നി​​ർ​​മാ​​ണ മേ​​ഖ​​ല​​യും പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി. നി​​ർ​​മാ​​ണ​​ത്തി​​ന് മം​​ഗ​​ളൂ​​രു, പൊ​​ന്നാ​​നി തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ ​​നി​​ന്നു ഭീ​​മ​​മാ​​യ തു​​ക ന​​ൽ​​കി​​യാ​​ണ് ആ​​വ​​ശ്യ​​ക്കാ​​ർ മ​​ണ​​ൽ വാ​​ങ്ങു​​ന്ന​​ത്. 2017 മു​​ത​​ൽ മ​​ണ​​ൽ ക​​ഴു​​ക​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ​​രി​​സ്ഥി​​തി പ്ര​​വ​​ർ​​ത്ത​​ക​​ർ ഹൈ​​കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ കേ​​സി​​ന്റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് മ​​ണ​​ൽ വാ​​ര​​ൽ നി​​ർ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് തു​​റ​​മു​​ഖ​​ത്ത് പ​​രി​​സ്ഥി​​തി പ​​ഠ​​നം ന​ട​ത്താ​ൻ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

തു​​റ​​മു​​ഖ​​ത്ത് സ​​മീ​​പ പ​​ഞ്ചാ​​യ​​ത്തി​​ലെ ഒ​​മ്പ​​തു ക​​ട​​വു​​ക​​ൾ വ​​ഴി​​യാ​​ണ് മ​​ണ​​ലെ​​ടു​​ത്തി​​രു​​ന്ന​​ത്. അ​​ഴീ​​ക്കോ​​ട് -ര​​ണ്ട് ക​​ട​​വു​​ക​​ൾ, വ​​ള​​പ​​ട്ട​​ണം -​മൂ​​ന്ന്, പാ​​പ്പി​​നി​​ശ്ശേ​​രി -​ര​​ണ്ട്, മ​​ട​​ക്ക​​ര മാ​​ട്ടൂ​​ൽ -ര​​ണ്ട് എ​​ന്നി​​ങ്ങ​​നെ​​യാ​​ണി​​ത്. അ​​ത​​ത് ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ലാ​​ണി​​ത്.

ഇ​​വി​​ട​​ങ്ങ​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണ് പ​രി​​സ്ഥി​​തി പ​​ഠ​​നം ന​​ട​​ത്തി​​യ​​ത്. മ​​ണ​​ൽ വാ​​ര​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ​​രി​​സ്ഥി​​തി​​ക്ക് ദോ​​ഷം സം​​ഭ​​വി​​ക്കു​​ന്നു​​ണ്ടോ, മ​​ണ​​ൽ ക​​ഴു​​ക​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പു​​ഴ​​യി​​ലെ വെ​​ള്ള​​ത്തി​​ന് പ​​രി​​സ്ഥി​​തി പ്ര​​ശ്നം നേ​​രി​​ടു​​ന്നു​​ണ്ടോ തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ളാ​​ണ് കി​​റ്റ്കോ പ​​രി​​ശോ​​ധി​​ച്ച​​ത്.

പ​​ഠ​​ന​​ത്തി​​ൽ പ​​രി​​സ്ഥി​​തി​​ക്ക് കോ​​ട്ടം ത​​ട്ടു​​ന്ന ഒ​​ന്നും ക​​ണ്ടെ​​ത്താനാ​​യി​​ട്ടി​​ല്ലെ​​ന്ന് അ​​ധി​​കൃ​​ത​​ർ  പ​​റ​​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ പി​ന്നീ​ട് ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​രാ​തി പ​റ​യു​ന്ന​ത്. ഔ​ദ്യോ​ഗി​ക മ​ണ​ൽ​വാ​ര​ൽ നി​ല​ച്ച​തോ​ടെ രാ​​ത്രി മ​​ണ​​ൽ മാ​​ഫി​​യ സം​​ഘ​​ങ്ങ​​ളു​​ടെ മ​​ണ​​ൽ വാ​​ര​​ൽ ത​​കൃ​​തി​​യാ​​യി ന​​ട​​ക്കു​​ന്ന​​താ​​യും പ​​രാ​​തി​​യു​​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​നൊ​രു​ങ്ങി തൊ​ഴി​ലാ​ളി​ക​ൾ

ഒ​രു വ​ർ​ഷ​മാ​യി അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്ത് മ​ണ​ൽ​വാ​ര​ൽ നി​ല​ച്ച് ജോ​ലി​യി​ല്ലാ​താ​യ​തോ​ടെ വ​രു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​നൊ​രു​ങ്ങി തൊ​ഴി​ലാ​ളി​ക​ൾ. മ​ണ​ൽ വാ​ര​ൽ അ​നു​മ​തി​ക്കാ​യി സ​ർ​ക്കാ​ർ കാ​ര്യ​മാ​യി ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് തു​റ​മു​ഖ​ത്തി​ന് കീ​ഴി​ൽ മ​ണ​ൽ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ വോ​ട്ട് ചെ​യ്യാ​തെ മാ​റി​നി​ൽ​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം പ​രി​സ്ഥി​തി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി അ​ഞ്ചു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ലാ​ണ് ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബ​വും പോ​കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ശ​നി​യാ​ഴ്ച മു​ഖാ​മു​ഖം പ​രി​പാ​ടി​ക്കാ​യി ക​ണ്ണൂ​രി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ട്ടെ​ത്തി പ​രാ​തി ന​ൽ​കി​യി​രു​ന്നു.


Share our post

Kannur

മികവോടെ മുന്നേറി കല്ല്യാശ്ശേരി സിവിൽ സർവീസ് അക്കാദമി

Published

on

Share our post

കല്ല്യാശ്ശേരി: സിവിൽ സർവീസ് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ യുവജനങ്ങൾക്ക് മിതമായ ഫീസ് നിരക്കിൽ തീവ്ര പരിശീലനം നൽകുന്ന, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്റെ കീഴിലുള്ള കേരള സിവിൽ സർവീസ് അക്കാദമി 14 സബ് സെന്ററുകളുമായി ജൈത്ര യാത്ര തുടരുകയാണ്. ഉത്തര മലബാറിലെ ആദ്യ സിവിൽ സർവീസ് അക്കാദമിയായത്കൊണ്ടുതന്നെ കല്യാശ്ശേരി കെ എസ് സി എസ് എ ക്ക് കൂടുതൽ പ്രാധാന്യമുണ്ട്. ബിരുദധാരികൾക്ക് സിവിൽ സർവീസ് പരിശീലനം നൽകുന്നതോടൊപ്പംതന്നെ സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് സിവിൽ സർവീസിനായി നേരത്തെ തയ്യാറെടുത്ത് ഗൈഡൻസ് ക്ലാസുകൾ നൽകാനും ഇവർ മുൻകൈ എടുക്കുന്നുണ്ട്. ഹൈസ്കൂൾ, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ, ടാലന്റ് ഡെവലപ്മെന്റ് കോഴ്സുകളിൽ എങ്ങനെ പത്രം വായിക്കണം, ഏത് രീതിയിൽ നോട്ട് തയ്യാറാക്കണം, എൻസിഇആർടി പുസ്തകങ്ങളിലെ മാനവിക വിഷയങ്ങൾ ഏത് രീതിയിൽ പഠിക്കണം തുടങ്ങിയവ ഉൾപ്പെടുന്നു. ബിരുദം പൂർത്തിയാക്കിയവർക്കുള്ള ഒരു വർഷ പ്രിലിംസ് കം മെയിൻസ് റെഗുലർ ബാച്ചുകൾ എല്ലാ വർഷവും ജൂണിലാണ് ആരംഭിക്കുന്നത്. ഈ കാലയളവിൽ നടത്തുന്ന 38 മാതൃകാ പരീക്ഷകളിലൂടെ വിദ്യാർഥികൾക്ക് അവരുടെ നിലവാരം വിലയിരുത്താൻ സാധിക്കുന്നു.

കോളേജ് വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കുമായി വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും പിസിഎം വീക്കെൻഡ് കോഴ്സുമുണ്ട്. മലയാളം, സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, പൊതുഭരണം തുടങ്ങിയ ഐച്ഛിക വിഷയങ്ങൾക്കുള്ള പ്രത്യേക ക്ലാസുകളുമുണ്ട്. പ്രിലിംസ് പാസാകുന്ന വിദ്യാർഥികൾക്ക് സൗജന്യ മെയിൻസ് പരീക്ഷാ പരിശീലനവും മെയിൻസ് കടക്കുന്നവർക്ക് പേഴ്സണാലിറ്റി ടെസ്റ്റിനുള്ള പരിശീലനവും നൽകിവരുന്നു. ഉദ്യോഗാർഥികളുടെ ഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റ്, താമസം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും അക്കാദമി ഒരുക്കുന്നു. ലക്ഷ്യ സ്കോളർഷിപ്പ് പരീക്ഷ പാസായ എസ് സി വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യവും ഇ ഗ്രാന്റ്സും ലഭിക്കും. മറ്റ് വിഭാഗക്കാർക്ക് അതാത് വകുപ്പുകളുടെ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കും. ലൈബ്രറി, വായനാമുറി, മെന്റർഷിപ്പ് പ്രോഗ്രാം, സിവിൽ സർവീസ് ഓഫീസേഴ്സുമായി ഇന്ററാക്ടീവ് സെഷൻ എന്നിവയും കല്ല്യാശ്ശേരി സിവിൽ സർവീസ് അക്കാദമിയുടെ പ്രത്യേകതകളാണ്. 2005 ൽ സിവിൽ സർവീസ് അക്കാദമി സ്ഥാപിക്കപ്പെട്ടതിന് ശേഷം വർഷംതോറും വിജയികളുടെ എണ്ണം കൂടി വരികയാണ്. 2024 ൽ ഇത് 54 ആയിരുന്നു. കഠിനാധ്വാനം ചെയ്യുവാൻ തയ്യാറുള്ള ഏതൊരു വ്യക്തിയ്ക്കും നേടിയെടുക്കുവാൻ കഴിയുന്ന ഒന്നായി ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ മാറിയ സാഹചര്യത്തിൽ കേരള സിവിൽ സർവീസ് അക്കാദമിയുടെ പ്രാധാന്യവും ദിനംപ്രതി കൂടുകയാണ്.


Share our post
Continue Reading

Kannur

നാല് കോടി രൂപയുടെ മരുന്നെത്തിയില്ല; പരിയാരത്ത് മരുന്നുക്ഷാമം

Published

on

Share our post

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സർക്കാർ ഫാർമസിയിൽ മരുന്നു ക്ഷാമം രൂക്ഷം. ഡോക്ടർമാർ കുറിക്കുന്ന മരുന്നുകളിൽ പലതും ഫാർമസിയിൽനിന്നു കിട്ടാനില്ലെന്നു പരാതി. ആന്റിബയോട്ടിക്കുകൾ, കുട്ടികൾക്കുള്ള മരുന്ന്, ഗർഭിണികൾക്കുള്ള അയേൺ, കാൽസ്യം ഗുളികകൾ, പ്രമേഹ രോഗികൾക്കും മറ്റു ജീവിതശൈലീ രോഗങ്ങൾക്കുമുള്ള മരുന്നുകൾ തുടങ്ങിയ പലതും ലഭിക്കുന്നില്ല. മണിക്കൂറുകളോളം വരി നിന്ന് ഫാർമസി കൗണ്ടറിലെത്തുമ്പോഴാണ് മരുന്ന് ഇല്ലെന്നു അറിയുന്നത്. സർക്കാർ ഫാർമസിയിൽ മരുന്ന് ലഭിക്കാത്തതിനാൽ പുറമേനിന്നു മരുന്നു വാങ്ങാൻ വൻതുക ചെലവഴിക്കണം. ഇത് സാധാരണക്കാരായ രോഗികൾക്ക് ഏറെ പ്രയാസമാണ്. അതിനാൽ സർക്കാർ ഫാർമസിയിൽ നിന്നും കിട്ടിയ മരുന്നുകൊണ്ടു തൃപ്തിപ്പെടുകയാണെന്നു പല രോഗികൾ പറയുന്നു. ആരോഗ്യ വകുപ്പ് അനുവദിച്ച മരുന്നിന്റെ നല്ലൊരു ശതമാനം പരിയാരം ഗവ. മെഡിക്കൽ കോളജിൽ ലഭിക്കാത്തതിനാലാണ് ഇപ്പോൾ മരുന്നു ക്ഷാമത്തിനു കാരണമായത്. പ്രതിവർഷം 15 കോടി രൂപയുടെ മരുന്നാണ് പരിയാരത്തേക്ക് അനുവദിച്ചത്. എന്നാൽ ഇതിൽ 11 കോടി രൂപയുടെ മരുന്നു മാത്രമാണ് ലഭിച്ചത്.

എ.സി വേണം മരുന്നിന്

മരുന്നു സൂക്ഷിക്കുന്ന സ്റ്റോറിലും സർക്കാർ ഫാർമസികളിലും എ.സി സംവിധാനം ഇല്ലാത്തതിനാൽ പല മരുന്നുകളും നശിക്കുകയാണെന്നും ഗുണനിലവാരത്തെ ബാധിക്കുകയാണെന്നും പരാതി. പരിയാരം ഗവ. മെഡിക്കൽ കോളജിൽ മരുന്നു സൂക്ഷിക്കുന്ന സ്റ്റോർ കെട്ടിടത്തിലും സർക്കാർ ഫാർമസികളിലും എ.സി സംവിധാനമില്ല. ഇതിനാൽ ചില ഗുളികകൾ പൊടിഞ്ഞു നശിക്കുന്നുണ്ട്.


Share our post
Continue Reading

Kannur

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിൽ ഒരു കോടിയിലധികം തട്ടിയെടുത്ത കോൺഗ്രസ് നേതാവായ പഞ്ചായത്തംഗം അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി കേന്ദ്ര സർക്കാർ ജീവനക്കാരൻ്റെ ഒരു കോടി എഴുപത്തിയാറായിരം രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവും  പഞ്ചായത്ത്മെമ്പറും ബാങ്ക് ജീവനക്കാരനുമായ യുവാവിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. നിലമ്പൂർ എടക്കര മുത്തേടം  സ്വദേശി മദാനി ഹൗസിൽ നൗഫൽ മദാനിയെ (31) ആണ്  ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി കീർത്തി ബാബുവിൻ്റെ നേതൃത്വത്തിൽ എസ്ഐ മനോജ് കാനായി, എഎസ്ഐസതീഷ്, ഡ്രൈവർ ദിലീപ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്. പയ്യന്നൂർ ഏഴിലോട് സ്വദേശി യുടെ പണമാണ് തട്ടിയെടുത്തത്. ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി വാട്സ് ആപ്പ് ഗ്രൂപ്പിൻ്റെ അഡ്മിനായ പ്രതി
2024 മെയ് 29 മുതൽ ജൂലായ് ഒന്നുവരെയുള്ള കാലയളവിൽ പലതവണകളായി വിവിധ അക്കൗണ്ടുകൾ വഴി ഒരു കോടി എഴുപത്തി ആറായിരം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം നിലമ്പൂർ എടക്കരയിലെത്തിയപ്പോൾ  എടക്കര വാർഡ് മെമ്പർ കൂടിയായ പ്രതി ജോലിക്കിടെ എടക്കര അർബൻ ബാങ്കിൽ നിന്നും പിൻ വാതിലിലൂടെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും കുറ്റിക്കാട് വച്ച് പോലീസ് പിന്തുടർന്നു പിടികൂടി.


Share our post
Continue Reading

Trending

error: Content is protected !!