കണ്ണൂർ ജില്ലയിൽ കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡൻ്റുമാരെ അവഗണിക്കുന്നതായി പരാതി
കണ്ണൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമാരെയും മറ്റ് സഹഭാരവാഹികളെയും ദീർഘകാലമായി കെ.പി.സി.സി. നേതൃത്വം അവഗണിക്കുന്നതായി മുൻ ഭാരവാഹികളുടെ നേതൃയോഗം കുറ്റപ്പെടുത്തി. മുൻ ബ്ലോക്ക് പ്രസിഡൻ്റ് എം.ഒ. മാധവൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
അഡ്വ. ഗോപിനാഥ്, കെ. കെ. ജയരാജൻ, കാപ്പാടൻ ശശിധരൻ, സുരേഷ് ചാലാറത്ത്, സണ്ണി മേച്ചേരി, എം.വി. രവീന്ദ്രൻ, തോമസ് വർഗീസ്, വി.സി. നാരായണൻ, പുതുച്ചേരി ശ്രീധരൻ, കെ.എം. ശിവദാസൻ, ദേവസ്യ പാലപ്പുറം, എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ, എ.ഐ.സി. സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ നേരിട്ടുകണ്ട് വിഷയം അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു. കൂട്ടായ്മയുടെ ചെയർമാനായി എം .ഒ. മാധവനെയും കൺവീനറായി കാപ്പാടൻ ശശിധരനെയും തിരഞ്ഞെടുത്തു.