Kerala
ഓട്ടോ ഡ്രൈവർ തീവണ്ടി തട്ടി മരിച്ച നിലയിൽ
![](https://newshuntonline.com/wp-content/uploads/2024/02/kondotty.jpg)
ബത്തേരി: കാപ്പി സെറ്റിലെ ഓട്ടോ ഡ്രൈവർ ദേവർഗദ്ദ മേപ്രത്തേരിൽ ബിനോയി (46) വടക്കാഞ്ചേരിയിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ. ശനിയാഴ്ച പുലർച്ചെ ഓട്ടോയുമായി വീട്ടിൽ നിന്ന് പോയ ബിനോയിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇയാളുടെ ഓട്ടോ ബത്തേരിയിലെ സ്വകാര്യ ആസ്പത്രി പരിസരത്ത് നിർത്തിയിട്ടിട്ടുണ്ട്. ഭാര്യ: ഷീന (ഇസ്രായേൽ). മക്കൾ, അയോണ, ആൽവിൻ. സംസ്കാരം ചൊവ്വാഴ്ച 10ന് ചെറ്റപ്പാലം സെൻ്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ.
Kerala
സംസ്ഥാന ബജറ്റ്: കണ്ണൂരിന് നേട്ടങ്ങൾ ഏറെ
![](https://newshuntonline.com/wp-content/uploads/2025/02/bajatt-l.jpg)
![](https://newshuntonline.com/wp-content/uploads/2025/02/bajatt-l.jpg)
2025-26 സംസ്ഥാന ബജറ്റിൽ കണ്ണൂർ ജില്ലയ്ക്ക് മികച്ച പരിഗണന ലഭിച്ചു.
* വെസ്റ്റ് കോസ്റ്റ് കനാലിന്റെ സ്വാധീന മേഖലയിലൂടെയുള്ള സാമ്പത്തിക വികസനം
കേരള സംസ്ഥാനത്ത് ആകെ 1800 കിലോ മീറ്ററോളം നീളത്തിലുള്ള ഉൾനാടൻ ജലഗതാഗത മാർഗങ്ങളുണ്ട്. ഇതിൽ നാഡീരേഖയായി വർത്തിക്കുന്നതാണ് കോവളം-നീലേശ്വരം വെസ്റ്റ് കോസ്റ്റ് കനാൽ. ഉൾനാടൻ ജലപാതകളിലൂടെയുള്ള വിനോദസഞ്ചാരം, ജലഗതാഗതം, ചരക്ക് നീക്കം എന്നിവയ്ക്കുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി കോവളത്തിനും ബേക്കലിനും ഇടയിലുള്ള ഉൾനാടൻ ജലപാതയുടെ സമ്പൂർണമായ പുനരുജ്ജീവനവും വികസനവും സർക്കാർ ലക്ഷ്യമിടുന്നു. ഈ പ്രവർത്തനങ്ങളെല്ലാം 2026ഓടെ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നു. വലിയ നിക്ഷേപങ്ങൾ ആവശ്യമുള്ള വികസന പ്രവർത്തനങ്ങൾക്കായി കിഫ്ബി 500 കോടി രൂപ ഈ വർഷം മാറ്റിവെക്കും.
* തീരദേശഹൈവേയോട് ചേർന്നുള്ള മേഖലകളുടെ സാമ്പത്തിക വികസനം
തീരദേശ ഹൈവേ തിരുവനന്തപുരത്തെ പൂവാറിൽ നിന്നും കാസർകോട് ജില്ലയിലെ തലപ്പാടി വരെ വ്യാപിച്ചു കിടക്കുന്നതും കൊല്ലം, വിഴിഞ്ഞം, വല്ലാർപാടം തുടങ്ങിയ പ്രധാന തുറമുഖങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ളതുമാണ്. തീരദേശ ഹൈവേ കടന്നുപോകുന്ന എട്ട് തീരദേശ ജില്ലകളിൽ കണ്ടെത്തിയിട്ടുള്ള 181 ഏക്കർ വിസ്തീർണമുള്ള 68 ലാന്റ് പാർസലുകളുടെ ഏറ്റെടുക്കൽ നടപടികൾ പുരോഗമിച്ചുവരികയാണ്. തീരദേശപാതയുടെ ഓരോ 25 കിലോമീറ്റർ ദൂരത്തിലും ഭൂമി ഏറ്റെടുക്കും. സ്വകാര്യ നിക്ഷേപത്തോടെ തീരദേശ ഹൈവേ ഭാഗങ്ങളിൽ ബീച്ച് പ്രോമെനേഡുകൾ, സൈക്ലിംഗ് ട്രാക്കുകൾ, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ അമിനിറ്റീസ്, നടപ്പാതകൾ, ഇ.വി. ചാർജ്ജിംഗ് സ്റ്റേഷനുകൾ, ഹൈഡ്രജൻ റീ ഫ്യുവെല്ലിങ്ങ് സ്റ്റേഷനുകൾ എന്നിവ സ്ഥാപിക്കും.
* കണ്ണൂർ ഐ.ടി പാർക്ക്
കണ്ണൂർ വിമാനത്താവളത്തിന് സമീപം 25 ഏക്കർ ക്യാമ്പസിൽ അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഐടി പാർക്ക് സ്ഥാപിക്കുന്നതിനായി 293.22 കോടി രൂപ കിഫ്ബിയിൽനിന്നും അനുവദിച്ചു. പദ്ധതിയ്ക്ക് സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്.
* കണ്ണൂർ സയൻസ് പാർക്ക്
കണ്ണൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന സയൻസ് പാർക്കുകളുടെ ആദ്യഘട്ടമായി കണ്ണൂർ സയൻസ് പാർക്കിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിക്കുകയാണ്. കണ്ണൂർ വിമാനത്താവളത്തിന് സമീപം 25 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തീകരണ ഘട്ടത്തിലാണ്.
* ഫ്രീഡം സ്‌ക്വയർ
വിവിധ കോളജുകളിൽ പ്രവർത്തിക്കുന്ന ഇന്നവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ്പിപ്പ് ഡവലപ്‌മെൻറ് സെൻററുകളെ (ഐഇഡിസി) ജില്ലാതലത്തിൽ കോർത്തിണക്കി ഇൻർ ഡിസിപ്ലിനറി സഹകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷൻ ആരംഭിക്കുന്ന പുതുതലമുറ പരീക്ഷണ/തൊഴിൽ ശാലയാണ് ഫ്രീഡം സ്‌ക്വയർ. ഈ പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കുന്നതിന് രണ്ട് കോടി രൂപ വകയിരുത്തി.
* ഉഡാൻ
കേരളത്തിൽ ടൂറിസം കണക്ടിവിറ്റി വർധിപ്പിക്കുന്നതിനായി കേന്ദ്രപദ്ധതിയായ റീജ്യനൽ കണക്ടിറ്റിവിറ്റി സ്‌കീം (ഉഡാൻ) പ്രയോജനപ്പെടുത്തും. ഇതിന്റെ ഭാഗമായി സീപ്ലെയിൻ ടൂറിസം ഹെലിപോർട്ടുകൾ, ചെറിയ വിമാനത്താവളങ്ങൾ എന്നിവ വികസിപ്പിക്കാൻ പദ്ധതികൾ ആവിഷ്‌ക്കരിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തി.
* കൈത്തറി മേഖല
കൈത്തറി യന്ത്രത്തറി മേഖലയ്ക്ക് 56.89 കോടി രൂപ വകയിരുത്തി. ഇതിൽ കൈത്തറി സഹകരണ സംഘങ്ങൾ, ഹാന്റക്‌സ്, ഹാൻവീവ് എന്നിവയ്ക്കുള്ള സർക്കാർ വിഹിതമായ 5.30 കോടി രൂപയും ഹാന്റക്‌സ്, ഹാൻവീവ് എന്നിവയുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനുളള 4.50 കോടി രൂപയും, സമഗ്ര കൈത്തറി ഗ്രാമം സ്ഥാപിക്കൽ തുടങ്ങിയ പ്രോത്സാഹന വികസന പദ്ധതികൾക്കായി 6.95 കോടി രൂപയും കൈത്തറി യന്ത്രത്തറി മേഖലയിലെ ഉൽപാദനം, വിപണനം, പരിശീലനം എന്നിവയ്ക്കായി 11.20 കോടി രൂപയും ഉൾപ്പെടുന്നു. കൈത്തറി സഹകരണ സംഘങ്ങളെ സഹായിക്കാൻ അഞ്ച് കോടി അധികമായി ഉൾപ്പെടുത്തി.
* കൈത്തറി മേഖലയിലെ പ്രീമിയം ഉത്പന്നങ്ങൾക്കുള്ള ഉത്പന്ന വികസന സഹായം എന്ന പുതിയ പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തി.
* ഹാൻറക്‌സിന്റെ പുനരുജ്ജീവനത്തിനായി 20 കോടിയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചു.
* ടെക്‌സ് ഫെഡിന്റെ കീഴിലുള്ള സഹകരണ സ്പിന്നിംഗ് മില്ലുകളുടെ പുനരുദ്ധാരണത്തിനുള്ള സമഗ്ര പദ്ധതിക്കായി ആറ് കോടി രൂപ വകയിരുത്തി.
* കൈത്തറി സഹകരണ സംഘങ്ങൾക്ക് മൂന്ന് കോടി രൂപ വകയിരുത്തി.
* ഖാദി ഗ്രാമവ്യവസായ മേഖലയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനായി 15.70 കോടി രൂപ വകയിരുത്തി.
* തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സൂക്ഷ്മ നീർത്തട പദ്ധതികൾ നബാർഡ് വായ്പയോടെ നടപ്പിലാക്കുന്നതിന് നാല് കോടി രൂപ വകയിരുത്തി.
* ധർമ്മടം നിയോജക മണ്ഡലത്തിൽ ഒരു ഗ്ലോബൽ ഡയറി വില്ലേജ് സ്ഥാപിക്കും. ഈ പദ്ധതിക്ക് മൂന്ന് ഘട്ടങ്ങളിലായി മൊത്തം 130 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. 2025-26ൽ ഇതിനായി 10 കോടി രൂപ വകയിരുത്തി.
* കണ്ണൂർ ആസ്ഥാനമായ റബ്‌കോയുടെ നവീകരണം, പ്രവർത്തനമൂലധനം എന്നിവയ്ക്കായി 10 കോടി രൂപ വകയിരുത്തി.
* പഴശ്ശി ജലസേചന പദ്ധതിയുടെ പ്രധാന കനാലിന്റെയും ശാഖാ കനാലിന്റെയും വിതരണ ശൃംഖലയുടെയും നവീകരണ പദ്ധതിക്ക് 13 കോടി വകയിരുത്തി.
* ജലസേചന വകുപ്പിന്റെ പഴശ്ശി ഇറിഗേഷൻ ബാരേജിൽ നടപ്പിലാക്കുന്ന പഴശ്ശി സാഗർ പദ്ധതിക്ക് 10 കോടി രൂപ വകയിരുത്തി.
* കണ്ണൂരിൽ ഹജ്ജ് ഹൗസ് സ്ഥാപിക്കുന്നതിന് അഞ്ച് കോടി രൂപ വകയിരുത്തി.
* കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ സർക്കാർ അനുവദിച്ചു നൽകിയ 5.0935 ഹെക്ടർ ഭൂമിയിൽ പുതിയ ഫിഷറീസ് കോളേജ് പ്രവർത്തനം ആരംഭിച്ചു.
* അഴീക്കൽ, തലശ്ശേരി, കണ്ണൂർ, കാസർകോട്, ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം, പൊന്നാനി, ആലപ്പുഴ, കൊടുങ്ങല്ലൂർ, വലിയതുറ, വടകര എന്നീ നോൺ മേജർ തുറമുഖങ്ങളുടെ വികസനത്തിനായി 65 കോടി രൂപ വകയിരുത്തി.
* 20 കോടി രൂപ ചെലവ് വരുന്ന വലിയതുറ, തലശ്ശേരി കടൽ പാലങ്ങളുടെ നവീകരണ പദ്ധതികൾ മുൻഗണന ക്രമത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു. വിവിധ തുറമുഖ പശ്ചാത്തല വികസനത്തിനായി പ്ലാൻ വിഹിതത്തിനു പുറമേ 50 കോടി രൂപ വകയിരുത്തി.
* കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ പ്രധാനപ്പെട്ട അഞ്ച് നഗരങ്ങളിലെ റോഡ് വികസനത്തിനായി കിഫ്ബി സഹായത്തോടെ 48 പദ്ധതികൾക്കായി 5207.43 കോടി രൂപയുടെ അനുമതി ലഭ്യമാക്കി പ്രവൃത്തികൾ പുരോഗമിച്ചു വരുന്നു. ഇതിനുപുറമേ കേരള റോഡ് ഫണ്ട് ബോർഡ് മുഖേന അഞ്ച് നഗരങ്ങളിലെ റോഡ് വികസനത്തിനായി 3097.48 കോടി രൂപ എസ്റ്റിമേറ്റ് ഉള്ള സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്റ്റ് ആരംഭിച്ച് ഇതിനകം 741.67 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
* ഭൂമി ഏറ്റെടുക്കുന്നതിന് ഉൾപ്പെടെ കണ്ണൂർ വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം 526.63 കോടി രൂപ ധനസഹായം നൽകിയിട്ടുണ്ട്. 2025-26 ൽ കണ്ണൂർ വിമാനത്താവളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി 75.51 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
* കണ്ണൂർ സർവ്വകലാശാലയുടെ കീഴിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കായി 34 കോടി രൂപ വകയിരുത്തി.
* തളിപ്പറമ്പിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സംസ്ഥാനത്തെ ആദ്യ സൂ കം സഫാരി പാർക്കിന്റെ ഡിപിആർ തയ്യാറാക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഒരു കോടി രൂപ വകയിരുത്തി.
* കേരളത്തിലൂടെ നീളം വ്യാപിച്ചുകിടക്കുന്ന അതിമനോഹരമായ 17 തിയറ്ററുകളുടെ ഉടമസ്ഥാവകാശം ഉള്ള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾക്ക് 21 കോടി രൂപ വകയിരുത്തി. ഇതിൽ മൂന്ന് കോടി രൂപ പാലയാട് (കണ്ണൂർ), മൂന്നാർ (ഇടുക്കി) എന്നിവിടങ്ങളിൽ പുതിയ തിയറ്ററിന്റെ നിർമ്മാണത്തിന് നീക്കിവെച്ചു.
കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ കീഴിൽ പയ്യന്നൂരിൽ പുതിയ തിയറ്ററിന്റെ നിർമ്മാണം പുരോഗമിച്ചുവരുന്നു.
* കണ്ണൂർ പിണറായിയിൽ ഒരു ബഹുമുഖ സംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പുതിയ പദ്ധതിക്കായി 50 ലക്ഷം രൂപ വകയിരുത്തി.
* തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്‌കൂളിനും കണ്ണൂർ സ്പോർട്സ് ഡിവിഷനും വേണ്ടി 14.50 കോടി രൂപ നീക്കിവെച്ചു.
* കണ്ണൂർ എറണാകുളം, തൃശൂർ എന്നീ മെഡിക്കൽ കോളേജുകളിലും കൽപ്പറ്റ ജനറൽ ആശുപത്രിയിലും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും സ്ട്രോക്ക് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി 21 കോടി രൂപ വകയിരുത്തി.
* കണ്ണൂർ, കൊല്ലം, കോട്ടയം, മഞ്ചേരി, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇന്റർവെൻഷണൽ റേഡിയോളജി ഉൾപ്പെടെ അത്യാധുനിക ഇമേജിങ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി 15 കോടി രൂപ വകയിരുത്തി.
* കാൻസർ നിർണയത്തിനും ചികിത്സയ്ക്കുമായി തലശ്ശേരി മലബാർ ക്യാൻസർ സെന്ററിന് 35 കോടി രൂപ വകയിരുത്തി.
കല്ല്യാശ്ശേരിക്ക് 50 കോടി
സംസ്ഥാന ബജറ്റിൽ കല്ല്യാശ്ശേരി മണ്ഡലത്തിൽ വിവിധ വികസന പദ്ധതികൾക്കായി മികച്ച പരിഗണനയാണ് നൽകിയതെന്ന് എം വിജിൻ എം എൽ എ പറഞ്ഞു. 50 കോടിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് ഫണ്ട് അനുവദിച്ചത്.
കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പുതിയ സ്‌ട്രോക്ക് യൂണിറ്റ്, ഇന്റർവെൻഷണൽ റേഡിയോളജി ഉൾപ്പെടെ അത്യാധുനിക ഇമേജിംഗ് സൗകര്യങ്ങൾ ഉൾപ്പടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് 13 കോടിയും ഡെന്റൽ കോളേജിന് 1.50 കോടിയും നഴ്‌സിംഗ് കോളേജിന് 29 ലക്ഷവും പരിയാരം ആയുർവ്വേദ കോളേജിന്റെ വികസനത്തിന് 8.10 കോടി രൂപയും അനുവദിച്ചതായി എം എൽ എ പറഞ്ഞു.
നവ കേരള സദസ്സിന്റെ ഭാഗമായി മണ്ഡലത്തിൽ നടപ്പിലാക്കുന്ന കർമ്മ പദ്ധതിക്ക് ഏഴ് കോടിയും അനുവദിച്ചു.
പട്ടുവം പഞ്ചായത്തിൽ ആധുനിക സ്റ്റേഡിയം നിർമ്മിക്കുന്നതിന് ഒരു കോടി, ഇരിണാവ് ഡാം ടൂറിസം പദ്ധതിക്ക് ഒരു കോടി, കുഞ്ഞിമംഗലം പഞ്ചായത്തിലെ ഗവ മാപ്പിള എൽ പി സ്‌കൂൾ, ഗവ. എൽപി സ്‌കൂൾ എന്നിവയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ രണ്ട് കോടി, പഴയങ്ങാടി, ചെറുകുന്ന് ടൗൺ എന്നിവിടങ്ങളിൽ സൗന്ദര്യവത്കരണത്തിന് ഒരു കോടി, കണ്ണൂർ ഗവ മെഡിക്കൽ കോളേജിന് മുൻവശം ചെറുതാഴം പഞ്ചായത്തിലെ പരിയാരത്ത് ആധുനിക കൺവെൻഷൻ സെന്ററും തിയേറ്ററും നിർമ്മിക്കാൻ ഒരു കോടി, പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും കെട്ടിടത്തിന് രണ്ട് കോടി, ചെറുകുന്ന് ഗവ സൗത്ത് എൽപി (ബോർഡ്) സ്‌കൂളിൽ
ആധുനിക ഓഡിറ്റോറിയം നിർമിക്കാൻ ഒരു കോടി, എടാട്ട്-കണ്ണങ്ങാട് സ്റ്റോപ്പ്-കോളേജ് സ്റ്റോപ്പ് റോഡ് നവീകരണത്തിന് ഒരു കോടി, മാടായി ക്ഷേത്ര കലാ അക്കാദമിക്ക് 20 ലക്ഷം, പാണപ്പുഴയിൽ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ സ്മരകത്തിന് 10 ലക്ഷം എന്നിങ്ങനെ അനുവദിച്ചതായി എം വിജിൻ എംഎൽഎ പറഞ്ഞു
മണ്ഡലത്തിലെ പൊതുമേഖല സ്ഥാപനങ്ങളായ മാങ്ങാട്ടുപറമ്പ് കെൽട്രോൺ കംപോണന്റ് ലിമിറ്റഡ് സൂപ്പർ കപ്പാസിറ്റർ പദ്ധതിക്ക് ആറ് കോടിയും കേരള ക്ലേസ് ആൻറ് സിറാമിക്സ് പ്രൊഡക്ട് ലിറ്റിറ്റഡ് (ചൈനാക്ലേ) പഴയങ്ങാടി യൂനിറ്റിൽ ജൈവ വൈവിധ്യപാർക്കിന് മൂന്ന് കോടിയും അനുവദിച്ചു.
കണ്ണൂർ മണ്ഡലത്തിന് 15.50 കോടി
കണ്ണൂർ മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്കായി 15 കോടി 50 ലക്ഷം രൂപ ബജറ്റിൽ അനുവദിച്ചു
ചാല കട്ടിങ്ങ് തോട്ടട കണക്ഷൻ റോഡിന് ഒരുകോടി, മുണ്ടേരി പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടത്തിന് രണ്ട് കോടി, മരക്കാർകണ്ടി രാജീവ് ഗാന്ധി സ്റ്റേഡിയം നവീകരണത്തിന് ഒരു കോടി, കണ്ണൂർ ആർട്ട് ഗാലറിക്ക് ഒരു കോടി, കണ്ണൂർ ചാല അമ്പലകുളം, കുറുവകുളം നവീകരണം, എളയാവൂർ ചിറമ്മൽ പീടിക പുതിയ കുളം എന്നിവയ്ക്ക് ഒന്നര കോടി, മുണ്ടേരി പഞ്ചായത്ത് പഴശ്ശി കനാൽ നവീകരണത്തിന് ഒരു കോടി, കാനാമ്പുഴ ടൂറിസം കടലായി അഴിമുഖം ടൂറിസം കേന്ദ്രത്തിന് രണ്ട് കോടി, കണ്ണൂർ നടാൽ റെയിൽവേ ഗെയിറ്റ് നാറാണത്ത് പാലം റോഡിന് ഒരുകോടി അനുവദിച്ചു.
കണ്ണൂർ കലക്ട്രേറ്റ് മൈതാനം നവീകരണത്തിന് ഒരു കോടി, കണ്ണൂർ ടൗൺ ഹയർസെക്കൻഡറി സ്‌ക്കൂൾ ഗ്രൗണ്ട് നവീകരണത്തിന് ഒരു കോടി, തോട്ടട സാംസ്‌ക്കാരിക നിലയത്തിന് ഒരു കോടി, കീഴ്ത്തള്ളി ജംഗ്ഷൻ ഇംപ്രൂവ്മെന്റൻറിന് 50 ലക്ഷം, കണ്ണൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ട് നവീകരണത്തിന് 50 ലക്ഷം, അതിരകം വയൽ തോട് സംരക്ഷണത്തിന് ഒരുകോടി അനുവദിച്ചു.
പയ്യന്നൂർ മണ്ഡലത്തിൽ 10 പദ്ധതികൾക്ക് തുക അനുവദിച്ചു
പയ്യന്നൂർ മണ്ഡലത്തിൽ നിന്ന് നിർദേശിച്ചതിൽ 10 പദ്ധതികൾക്ക് 2025-26 വർഷത്തെ ബജറ്റിൽ തുക നീക്കിവെച്ചു.
പെരിങ്ങോം കരക്കാട് റോഡിന് രണ്ട് കോടി, പയ്യന്നൂർ പഴയ പോസ്റ്റ് ഓഫീസ്-പയ്യന്നൂർ അമ്പലം-തെക്കേ മമ്പലം-എഫ്.സി.ഐ ഗോഡൗൺ റോഡിന് ഒന്നര കോടി, ജി.എച്ച്.എസ്.എസ് പ്രാപ്പൊയിൽ പുതിയ കെട്ടിടത്തിന് ഒന്നര കോടി, ഗവ. മാപ്പിള യു.പി സ്‌കൂൾ വടക്കുമ്പാട്, രാമന്തളി, പുതിയ കെട്ടിടത്തിന് ഒരു കോടി, ഗവ. ജി.എസ്.യു.പി സ്‌കൂൾ കക്കറ കെട്ടിടത്തിന് ഒരു കോടി അനുവദിച്ചു.
കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ ജലസേചനത്തിനായി തടയണയും തോട് സംരക്ഷണ ഭിത്തിയും നിർമ്മിക്കൽ പദ്ധതിക്ക് ഒരു കോടി, കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് ചങ്ങംവള്ളി തോട് നവീകരണത്തിന് 50 ലക്ഷം, ചെറുപുഴ തോടിന് പാർശ്വ സംരക്ഷണ ഭിത്തിക്ക് 50 ലക്ഷം, പയ്യന്നൂർ നഗരസഭ വെള്ളൂർ തോട് സൈഡ് ഭിത്തി നിർമ്മാണത്തിന് 50 ലക്ഷം, പയ്യന്നൂർ നഗരസഭ മുതിയലം മിനി സ്റ്റേഡിയത്തിന് 50 ലക്ഷം അനുവദിച്ചു.
അഴീക്കോട്: അഴീക്കൽ പോർട്ടിനുൾപ്പെടെ നിരവധി പദ്ധതികൾക്ക് തുക അനുവദിച്ചു
സംസ്ഥാന ബജറ്റിൽ അഴീക്കൽ പോർട്ട് അടിസ്ഥാന സൗകര്യ വികസനത്തിന് ഏഴ് കോടി രൂപയും പുതിയതെരുവിൽ മിനി ബസ് സ്റ്റേഷൻ നിർമ്മാണത്തിന് രണ്ട് കോടി രൂപയും അനുവദിച്ചു.ഗവ. ഹയർ സെക്കന്ററി സ്‌കൂൾ അരോളി കെട്ടിട നിർമ്മാണത്തിന് രണ്ട് കോടി രൂപ, അഴീക്കോട് ഉപ്പായി തോട് സംരക്ഷണത്തിന് ഒരു കോടി രൂപ, ഗവ. മാപ്പിള യു.പി സ്‌കൂൾ കാട്ടാമ്പള്ളിയിൽ ഓഡിറ്റോറിയം നിർമ്മാണത്തിന് കോടി രൂപ അനുവദിച്ചു.
അഴീക്കോട് നുച്ചിതോട് സംരക്ഷണംത്തിന് ഒരു കോടി രൂപ, അഴീക്കോട് ബഡ്‌സ് സ്‌കൂൾ നിർമ്മാണത്തിന് 60 ലക്ഷം, ചിറക്കൽ മൂപ്പൻപാറ-ചിറക്കൽ ചിറ-ആറാട്ടുവയൽ വിവേകാനന്ദ റോഡിന് 50 ലക്ഷം, പാപ്പിനിശ്ശേരിയിൽ കുടുംബശ്രീ സി.ഡി.എസ് തൊഴിൽ പരിശീലന കേന്ദ്രം കെട്ടിട നിർമ്മാണത്തിന് 50 ലക്ഷം, വളപട്ടണം തങ്ങൾ വയൽ തോട് സംരക്ഷണത്തിന് 50 ലക്ഷം, പള്ളിക്കുന്ന് രാജീവ് ഗാന്ധി റോഡിന് 50 ലക്ഷം, കണ്ണാടിപ്പറമ്പ് തീരദേശ പ്രദേശത്ത് ഉപ്പുവെള്ള തടയണ നിർമ്മാണത്തിന് 50 ലക്ഷം, പുഴാതി മന്ന്യടത്ത് തോട് സംരക്ഷണത്തിന് 50 ലക്ഷം, നാറാത്ത് പഞ്ചായത്ത് വെടിമാട് പാർക്ക് നിർമ്മാണത്തിന് 50 ലക്ഷം, പള്ളിക്കുന്ന് മിൽമ തോട് (കാനത്തൂർ പാലം മുതൽ പള്ളിക്കുന്ന് പാലം വരെ) അഭിവൃദ്ധിപ്പെടുത്തലിന് 60 ലക്ഷം, കക്കാട് തുളിച്ചേരി കരിമ്പിൻ തോട്ടം തോടിന് സൈഡ് ഭിത്തി സ്ലാബ് നിർമ്മാണത്തിന് 40 ലക്ഷം, ചാലാട് എരിഞ്ഞാറ്റുവയൽ മഞ്ചപ്പാലം റോഡിൽ ഡ്രൈയിനേജ് നിർമ്മാണത്തിന് 40 ലക്ഷം എന്നിങ്ങനെ അനുവദിച്ചു.
Kerala
യുവതിയെ സുഹൃത്ത് വീട്ടിലെത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു
![](https://newshuntonline.com/wp-content/uploads/2023/11/crime-icon-1_oW3rYXxx2B.jpeg)
![](https://newshuntonline.com/wp-content/uploads/2023/11/crime-icon-1_oW3rYXxx2B.jpeg)
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വിവാഹിതയായ യുവതിയുടെ വീട്ടിലെത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച് സുഹൃത്ത്. സാരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.വെണ്‍പകല്‍ സ്വദേശി 28കാരിയായ സൂര്യയ്ക്കാണ് വെട്ടേറ്റത്. സുഹൃത്തായ സച്ചുവാണ് വെട്ടിയത്. ഇയാള്‍ തന്നെയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.യുവതിയുടെ വീട്ടിലെത്തിയ സച്ചു വീടിന്റെ ടെറസില്‍ വച്ചാണ് യുവതിയെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മേലാസകലം വെട്ടിയ സൂര്യയെ സുഹൃത്തിന്റെ സഹായത്തോടെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം സച്ചു അവിടെ നിന്ന് രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.
Breaking News
പാഴ്സൽ വാങ്ങിയ അൽഫാമിൽ പുഴുക്കള്‍, കഴിച്ച വീട്ടുകാര്‍ക്ക് വയറുവേദന, കാറ്ററിങ് യൂണിറ്റ് പൂട്ടി ആരോഗ്യവകുപ്പ്
![](https://newshuntonline.com/wp-content/uploads/2025/02/shawai.jpg)
![](https://newshuntonline.com/wp-content/uploads/2025/02/shawai.jpg)
കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയിൽ കാറ്ററിങ് യൂണിറ്റിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ നിന്ന് പുഴുക്കളെ ലഭിച്ചതായി പരാതി. കല്ലാച്ചി കുമ്മങ്കോട്ടെ ടികെ കാറ്ററിങ് യൂണിറ്റിൽ നിന്ന് വാങ്ങിയ ചിക്കണ്‍ അൽഫാമിലാണ് പുഴുക്കളെ കണ്ടത്. കുമ്മങ്കോട് സ്വദേശിയാണ് ഭക്ഷണം വാങ്ങിയത്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് പുഴുക്കളെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച വീട്ടുകാര്‍ക്ക് വയറുവേദന അനുഭവപ്പെട്ടു.
ഇതേ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ആരോഗ്യ വകുപ്പിലും കുടുംബം പരാതി നൽകി. ആരോഗ്യവകുപ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രൻ കല്ലേരിയുടെ നേതൃത്വത്തിൽ അധികൃതര്‍ കാറ്ററിങ് യൂണിറ്റിൽ പരിശോധന നടത്തി. കാറ്ററിങ് യൂണിറ്റിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. സ്ഥാപനം പൂട്ടിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു