‘അറ്റൻഷൻ പ്ലീസ്’; അടക്കാത്തോട് സ്കൂളിലും തീവണ്ടി

കേളകം: വിദ്യാർഥികൾക്കായി തീവണ്ടി മാതൃകയിൽ വർണക്കൂടാരമൊരുക്കി അടക്കാത്തോട് ഗവ. യു.പി സ്കൂൾ. അന്താരാഷ്ട്ര നിലവാരവും പ്രാദേശിക പ്രസക്തവുമായ പ്രീ സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളം നടപ്പാക്കുന്ന വർണക്കൂടാരം പദ്ധതിയുടെ ഭാഗമായാണ് തീവണ്ടി മാതൃകയിൽ കളിയിടമൊരുക്കിയത്.
മലയോര മേഖലയിൽ ആദിവാസി കുട്ടികൾ ഉൾപ്പെടെ പഠിക്കുന്ന അടക്കാത്തോട് ഗവ. യു.പി സ്കൂൾ കുടിയേറ്റ ജനതയുടെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്.